അരയിപ്പുഴയില്‍ ഒഴുകി വന്ന മൃതദേഹം കാണാതായ വാഹന ബ്രോക്കറുടേത്

കാസര്‍കോട്: കാണാതായ വാഹന ബ്രോക്കറുടെ മൃതദേഹം അരയിപ്പുഴയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ കാസിംഖാന്റെ മകന്‍ സലീംഖാന്‍(59) ആണ് മരിച്ചത്. ഇയാളെ ഞായറാഴ്ച ഉച്ചമുതല്‍ കാണാതായിരുന്നു. ഒരു വര്‍ഷത്തോളമായി വയറുവേദനയ്ക്ക് ചികിത്സ നടത്തിവന്നിരുന്നു. ഞായറാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ തിങ്കളാഴ്ച വൈകീട്ട് അരയിപ്പുഴയില്‍ ഒരു മൃതദേഹം ഒഴുകിപ്പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ മൃതദേഹം കരക്കെത്തിച്ചത്. പിന്നീട് മൃതദേഹം തിരിച്ചറിഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാര്‍ പെയിന്ററായിരുന്ന സലീം വാഹന ബ്രോക്കറായും പ്രവര്‍ത്തിച്ചിരുന്നു. ഷംഷാദയാണ് ഭാര്യ. സാജിദ്, സാഹില്‍, സല്‍മാന്‍, അഫ്‌സല്‍ എന്നിവര്‍ മക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്‌കൂളിലേയ്ക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു, പ്രതിയെ കണ്ടെത്താന്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
Scroll to top

You cannot copy content of this page