മുഖത്ത് തുണിമറച്ച് 82 കാരിയെ ആക്രമിച്ച് 40 ഗ്രാം തൂക്കമുള്ള സ്വര്‍ണവളകള്‍ കവര്‍ന്നു; അറസ്റ്റിലായത് ചെറുമകന്‍

മംഗളൂരു: 82 കാരിയെ ആക്രമിച്ച് 40 ഗ്രാം തൂക്കമുള്ള സ്വര്‍ണവളകള്‍ കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായത് ചെറുമകന്‍. ബണ്ട്വാളിലെ തെങ്ക കജേകരുവിലെ ഉഡാഡ ഗുഡ്ഡെയിലെ ഷബ്ബീര്‍ (33) ആണ് അറസ്റ്റിലായത്.
അവ്വമ്മ എന്ന 82കാരിയുടെ സ്വര്‍ണമാണ് പ്രതി കവര്‍ന്നത്. കഴിഞ്ഞ 14 നാണ് സംഭവം. ഒറ്റയ്ക്ക് വീട്ടിലിരിക്കുകയായിരുന്നു അവ്വമ്മ. ഈസമയത്ത് വീട്ടില്‍ വന്ന ഒരു ചെറുപ്പക്കാരന്‍ മുഖം തുണികൊണ്ട് മറച്ച് അവ്വമ്മയുടെ കൈകളില്‍ ധരിച്ച വളകള്‍ ബലമായി ഊരിയെടുക്കുകയായിരുന്നു. ഊരിയെടുക്കുന്നതിനിടെ വയോധികയുടെ കൈക്ക് മുറിവേറ്റു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വളകള്‍ കവര്‍ന്ന മോഷ്ടാവ് സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. പ്രായത്തിന്റെ അവശതയുള്ളതിനാല്‍ അക്രമിയെ അവ്വമ്മയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മകന്‍ സാദിഖിന്റെ പരാതിയില്‍ പുഞ്ചലക്കട്ടെ പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യത്തിലൂടെ കള്ളനെ തിരിച്ചറിഞ്ഞ പൊലീസ് വീട്ടിലെത്തി യുവാവിനെ പിടികൂടി. ഇയാളുടെ കൈവശത്തുനിന്ന് മോഷ്ടിച്ച ആഭരണങ്ങളും കണ്ടെടുത്തു. തെളിവെടുപ്പിനായി അവ്വമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് പ്രതി ചെറുമകനാണെന്ന് മനസിലായത്. ബെല്‍ത്തങ്ങാടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രോഹിണി സി.കെ.യുടെ നേതൃത്വത്തിലാണ് സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഓപ്പറേഷന്‍ നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
സ്‌കൂളിലേയ്ക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു, പ്രതിയെ കണ്ടെത്താന്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
Scroll to top

You cannot copy content of this page