നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് തൈക്കടപ്പുറം സ്വദേശിയായ യുവാവ് മരിച്ചു; അപകടം ഐങ്ങോത്ത് ദേശീയപാതയിൽ

കാസർകോട്: നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് തൈക്കടപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. കണിച്ചിറ താഴെക്കാവിന് സമീപത്തെ ഹരീഷാ(49)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ദേശീയപാതയിലെ ഐങ്ങോത്ത് പെട്രോൾ പമ്പിന് മുൻവശം വച്ചാണ് അപകടം നടന്നത്. ഐങ്ങോത്ത് വെൽഡിങ് ഷോപ്പ് നടത്തുന്ന ഹരീഷ് ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇയാൾ സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ട ലോറിയിൽ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരീഷിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് ഹൊസ് ദുർഗ് പൊലീസ് സ്ഥലത്തെത്തി. പരേതനായ കൊട്ടന്റെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: ജിഷ. മക്കൾ: ജിഷ്ണു, ദേവനന്ദൻ. സഹോദരങ്ങൾ: വിമല, രഞ്ജിനി, രതീഷ് ബാബു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page