മരണപ്പെട്ട ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയ ഉടന്‍ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

പാല: ഭര്‍ത്താവിന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കിയ ഉടന്‍ കുഴഞ്ഞുവീണ് ഭാര്യ മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന് വാഴയില്‍ കുര്യന്‍ ജോസഫിന്റെ (കുര്യച്ചന്‍73) സംസ്‌കാര ചടങ്ങുകള്‍ക്കിടയിലാണ് സംഭവം. ഷേര്‍ളി കുര്യന്‍ (71) ആണ് ഭര്‍ത്താവിന്റെ വിയോഗം താങ്ങാനാവാതെ മരിച്ചത്.
കഴിഞ്ഞ 15-ന് ഉച്ചയ്ക്കാണ് കുര്യച്ചന്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വസതിയിലെ പ്രാഥമിക ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി മൃതദേഹം പള്ളിയിലേക്കു മാറ്റാന്‍ എടുത്ത സമയത്തായിരുന്നു സംഭവം. ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരത്തിന് അന്ത്യചുംബനം നല്‍കിയ ഷേര്‍ളി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷേര്‍ളിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിച്ചു. ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പാലാ സെന്റ് ജോര്‍ജ് ളാലം പുത്തന്‍പള്ളിയിലെ കല്ലറയില്‍ ഇരുവരെയും ഒന്നിച്ചു സംസ്‌കരിച്ചു. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവന്‍ ഉപദേശക സമിതി അംഗവും, പാലായിലെ ആദ്യകാല വ്യാപാരിയുമായിരുന്നു അന്തരിച്ച കുര്യന്‍ ജോസഫ്. എടത്വ പച്ച കാവിലവീട് കുടുംബാംഗമാണ് ഷേര്‍ളി. എയ്ഞ്ചല കുര്യന്‍, അന്ന കുര്യന്‍, എബി കുര്യന്‍ എന്നിവരാണ് മക്കള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്‌കൂളിലേയ്ക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു, പ്രതിയെ കണ്ടെത്താന്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
Scroll to top

You cannot copy content of this page