പ്രാര്‍ത്ഥനകള്‍ വിഫലം; സിക്കിം ടണല്‍ ദുരന്തത്തില്‍ കാണാതായ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി, നാളെ നാട്ടിലെത്തിക്കും

ഗാങ്ടോക്: സിക്കിം ടണല്‍ ദുരന്തത്തില്‍ കാണാതായ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്റെ സീനിയര്‍ മാനേജര്‍ ജിയോളജിസ്റ്റാണ് അനീഷ്. ഹരിയാനയില്‍ ജോലി ചെയ്തിരുന്ന അനീഷ് ആറുമാസം മുമ്പാണ് സിക്കിമിലേക്ക് മാറിയത്. സിക്കിം തുരങ്കപ്പാത നിര്‍മ്മാണത്തില്‍ സീനിയര്‍ മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു. തുരങ്കനിര്‍മാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തിലായിരുന്നു അനീഷ്. പാറ തുരക്കുമ്പോള്‍ തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നത് അനീഷാണ്. ശാസ്ത്രലേഖകനും സയന്‍സ് …

ചികില്‍സയ്ക്കായി നാട് കൈകോര്‍ത്തിട്ടും ഫലമുണ്ടായില്ല; ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് യാത്രായായി

കൊന്നക്കാട്: ഓട്ടോമറിഞ്ഞ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കൊന്നക്കാട് ചെരുമ്പക്കോട്ടെ നെല്ലിക്കാട്ട് ഗണേശന്റെ മകന്‍ എന്‍ വിഷ്ണു (27) ആണ് മരിച്ചത്. ചികിത്സയ്ക്കിടെ കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഈമാസം 12ന്വൈകുന്നേരം കൂളിമട വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍വിഷ്ണുവിന്റെ ഭാര്യ ദിവ്യ (24), നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞ്, ഡ്രൈവര്‍ പറമ്പയിലെ പുളിക്കല്‍ നിധിന്‍(35), പാമത്തട്ടിലെ ഗോപാലകൃഷ്ണന്‍ (65)എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കണ്ണൂരിലെ സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിഷ്ണുവിന്റെയും ഗോപാലകൃഷ്ണന്റെയും …

ഭൂമി കൊടുത്തിട്ടും ജീവനാംശം നല്‍കിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തില്‍ വയോധികനായ പിതാവിനെ മകന്‍ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

തൃശൂര്‍: മടവാക്കരയില്‍ മകന്‍ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മടവാക്കര സ്വദേശി കൃഷ്ണന്‍(89) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭൂമി കൊടുത്തിട്ടും തനിക്ക് ജീവനാംശം നല്‍കിയില്ലെന്ന് കാട്ടി കൃഷ്ണന്‍ മകന്‍ രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കൃഷ്ണന്റെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ഇടതു ചെവിയോട് ചേര്‍ന്ന് ആഴത്തില്‍ മുറിവേറ്റ നിലയില്‍ കട്ടിലില്‍ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മറ്റൊരു …

അമ്പലത്തറ പെടവടുക്കത്തെ ലീല വധക്കേസ്; ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മുബൈയില്‍ വച്ച് സാഹസികമായി പിടികൂടി

കാസര്‍കോട്: പെടവടുക്കത്തെ ലീല വധക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അമ്പലത്തറ പൊലീസ് മഹാരാഷ്ട്രയില്‍ വെച്ച് സാഹസികമായി പിടികൂടി. പശ്ചിമബംഗാള്‍ മുര്‍ഷിബാദ് സ്വദേശിയായ കൗമാരക്കാരനെയാണ് നവി മുംബൈയില്‍ വെച്ച് പൊലീസ് അറസ്റ്റുചെയ്തത്. 2017 നവംബര്‍ 15 നാണ് തട്ടുമ്മല്‍ പെടവടുക്കത്തെ അമ്പൂട്ടി നായരുടെ ഭാര്യ ലീല(57)യെ കൊലപ്പെടുത്തിയത്. ലീലയുടെ വീട്ടില്‍ തേപ്പ് ജോലിക്ക് എത്തിയതായിരുന്നു പ്രതി. വീട്ടമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാലയും കമ്മലും കൈക്കലാക്കിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. പിന്നീട് പ്രതിയെ പിടികൂടിയെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ …

നിര്‍ത്തിയിട്ട ലോറികളിലെ ബാറ്ററി കവര്‍ച്ച; മുട്ടത്തൊടി സ്വദേശി അബ്ദുള്‍ മജീദും കൂട്ടാളികളും കവര്‍ന്ന അഞ്ചു ബാറ്ററികള്‍ കൂടി കണ്ടെടുത്തു

സുള്ള്യ: കാസര്‍കോട് മുട്ടത്തൊടി സ്വദേശി അബ്ദുള്‍ മജീദും കൂട്ടാളികളും നിര്‍ത്തിയിട്ട ലോറികളില്‍ നിന്നും കവര്‍ന്ന 5 ബാറ്ററികള്‍ കൂടി കണ്ടെടുത്തു. സുള്ള്യ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് വാഹനങ്ങളില്‍ നിന്നായി അഞ്ച് ബാറ്ററികള്‍ കഴിഞ്ഞ മെയ് 14 ന് രാത്രി കവര്‍ന്നിരുന്നു. ഈ സംഭവത്തില്‍ അബ്ദുല്‍ മജീദിനും സംഘത്തിനും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു സ്ഥലങ്ങളില്‍ നടന്ന മോഷണ കേസുകളില്‍ മജീദിനെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസുകളില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു പ്രതി. …

ലക്ഷ്യം സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍; ബസില്‍ കൃത്രിമ തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന ആള്‍ പിടിയില്‍

കൊച്ചി: ബസിലും ബസ് സ്റ്റോപ്പുകളിലും കൃത്രിമ തിരക്കുണ്ടാക്കി സ്ത്രീകളുടെ മൊബൈല്‍ ഫോണുകള്‍ മാത്രം മോഷ്ടിക്കുന്നയാള്‍ പൊലീസ് പിടിയില്‍. മലയാറ്റൂര്‍ സ്വദേശി ജിജോ ബാബു(39)വിനെയാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരമ്മറ്റം സ്വദേശിനിയായ വീട്ടമ്മയുടെ മൊബൈല്‍ മോഷ്ടിച്ച കേസിലാണ് പിടിവീണത്. ചൊവ്വാഴ്ച വൈകീട്ട് കിഴക്കേക്കോട്ടയിലെ ബസ് സ്‌റ്റോപ്പില്‍ വച്ച് പ്രതി വീട്ടമ്മയുടെ മൊബൈല്‍ഫോണ്‍ കവരുകയായിരുന്നു. ചോദ്യം ചെയ്യലില്‍ നൂറിലധികം ഫോണുകള്‍ ഇത്തരത്തില്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. നിരവധി മൊബൈല്‍ കവര്‍ച്ച പരാതികള്‍ ഉയര്‍ന്നതോടെ കള്ളനെ ഏതുവിധേനയും പിടികൂടണമെന്ന …

സ്കൂള്‍ ബസിന് മുകളിലേക്ക് മരം വീണു; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

മംഗളൂരു: കുട്ടികളെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെ സ്കൂൾ ബസ്സിന് മുകളിൽ മരം വീണ് യുകെജി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ബണ്ടുവാൾ പെർണെ സ്വദേശി ചന്ദ്രശേഖറിന്റെ മകൾ ചിരൺവി (5) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. കല്ലട്കയിലെ ശ്രീരാമ വിദ്യാ കേന്ദ്രത്തിലെ സ്കൂൾ ബസിന് മുകളിലാണ് വലിയ മരം പൊട്ടി വീണത്. മണിയിൽ നിന്ന് പെർണെയിലേക്ക് പോകുകയായിരുന്ന ബസ്. പെർണയിൽ ബസ് നിർത്തി മുന്നോട്ട് പോകുമ്പോൾ റോഡരികിലെ കൂറ്റൻ മരം കടപുഴകി വാഹനത്തിന് മുകളിൽ വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ …

ബന്ധുവിനൊപ്പം അമ്പലക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കണ്ണൂർ: ബന്ധുവിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കണ്ണാടിപ്പറമ്പ് അമ്പലക്കുളത്തിൽ മുങ്ങി മരിച്ചു. ആലിൻ കീഴിൽ കൊട്ടാഞ്ചേരിയിലെ അജ്മൽ (28) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. കുളികഴിഞ്ഞ് മടങ്ങുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കുളത്തിലേക്ക് തന്നെ വീഴുകയായിരുന്നു. യുവാവിന് നീന്താൻ നീന്തൽ വശമില്ലായിരുന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം വ്യാഴാഴ്ച നാറാത്ത് ജുമാമസ്ജിദിൽ നടക്കും. കമ്പിൽ അമീന കൂൾഹോം മുഹമ്മദ് കുഞ്ഞിയുടെയും …

ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷവും ട്രംപിന്റെ മുന്നറിയിപ്പും:ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം തുടർന്നാൽ, ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ബോംബിട്ട് തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കുവൈറ്റിലെയും ബഹ്‌റൈനിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അടുത്തിടെ ആക്രമണം നടത്തിയിരുന്നു. ​സൗദി അറേബ്യയുമായി യു.എസ് ആണവ കരാർ:സൗദി അറേബ്യയുമായുള്ള സിവിൽ ആണവ കരാറിന് യു.എസ് അംഗീകാരം നൽകി. ​പാകിസ്താൻ യു.എസിനോട് സാമ്പത്തിക സഹായം തേടി:ഇറാൻ വിഷയത്തിലെ മധ്യസ്ഥശ്രമങ്ങൾക്ക് പിന്നാലെ, …

കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ റഫറി കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ റഫറി കുഴഞ്ഞുവീണു മരിച്ചു. ഉളുവാർ ബദ്രിയ മൻസിലിലെ അബ്ദുല്ലയുടെയും ഖദീജയുടെയും മകൻ ഹസ്സൻ ഉളുവാർ (46) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം 6 മണിയോടെ ഫുട്‌ബോൾ കളിയിൽ റഫറിയിങ് നടത്തുമ്പോൾ തല കറങ്ങുന്നതുപോലെ തോന്നുകയും നിലത്ത് വീഴുകയായിരുന്നു. ഉടൻ കുമ്പള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മരണം സംഭവിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കും. മുസ്ലിംലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സമീറ. മകൾ: ഖദീജ അൻഫാ. സഹോദരങ്ങൾ: ഹുസൈൻ, …

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി പിടിയില്‍

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാര്‍ഥി പിടിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും വയനാട് കാക്കവയൽ സ്വദേശിയുമായ ഏബലാണ് പിടിയിലായത്. പതിമൂന്നോളം സീനിയര്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് വിദ്യാർത്ഥി മോര്‍ഫ് ചെയ്ത് സോഷ്യൽ മീഡിയയിലും അശ്ലീല സൈറ്റുകളിലും പ്രചരിപ്പിച്ചത്. കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും എടുക്കുകയും അത് മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. കഴിഞ്ഞ ദിവസമാണ് ചില ദൃശ്യങ്ങള്‍ …

ഓപ്പറേഷൻ തൂഫാൻ; പടന്നക്കാട് കോളേജിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിൽ നിന്ന് എംഡി എം എ പിടികൂടി

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പടന്നക്കാട് നടത്തിയ റെയ്ഡില്‍ നീലേശ്വരം സ്വദേശി പിടിയില്‍. തട്ടാച്ചേരി രാമരത്തെ കെ എസ് അഭിഷേക്(27) ആണ് അറസ്റ്റിലായത്. യുവാവിൽ നിന്ന് ഒരു ഗ്രാം എംഡി എം എ കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പടന്നക്കാട് നെഹ്‌റു കോളേജ് ഗേറ്റിന് സമീപം വച്ചാണ് യുവാവ് പിടിയിലായത്. നൈറ്റ് പെട്രോളിങ് നടത്തുന്നതിനിടെ പൊലീസിനെ കണ്ട യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് പിടികൂടി ചെയ്തപ്പോൾ വ്യക്തമായ മറുപടി യുവാവിൽനിന്ന് ലഭിച്ചില്ല. തുടർന്ന് ദേഹ …

അപകടാവസ്ഥയിലായി മൂന്നുവര്‍ഷം; കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ കെട്ടിടം കളക്ടര്‍ നിര്‍ദേശപ്രകാരം പൊളിച്ചു നീക്കി

കാസര്‍കോട്: ദേശീയപാത സര്‍വ്വീസ് റോഡില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്തിരുന്ന കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ കെട്ടിടം കളക്ടറുടെ നിര്‍ദേശപ്രകാരം പൊളിച്ചു നീക്കി. പരാതിയെ തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ആര്‍.ഡി.ഒ എം.എസ് ബിജുകുമാര്‍ സ്ഥല പരിശോധ നടത്തിയിരുന്നു. ദേശീയപാത നിര്‍മ്മാണത്തിനായി വേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളി നില്‍ക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ഭാഗം ഏത് നിമിഷവും റോഡിലേക്ക് തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലായിരുന്നു.ഓടുമേഞ്ഞ സ്‌കൂള്‍ കെട്ടിടത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും കെട്ടിടത്തിന് സമീപത്തുകൂടി നടന്നു പോകുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കും, സര്‍വ്വീസ് റോഡിലൂടെ കടന്ന് …

ഏകമകന്‍ അകാലത്തില്‍ മരിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമം, ദമ്പതികള്‍ ജീവനൊടുക്കി

കൊച്ചി: മകന്‍ അകാലത്തില്‍ മരിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍. വൈപ്പിന്‍ ഞാറയ്ക്കല്‍ കളത്തിപ്പറമ്പില്‍ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീടിന്റെ മുന്‍വശത്തുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.രാവിലെ ഒന്‍പത് മണിയോടെ വീട്ടില്‍ വരുമെന്ന് സഞ്ജീവ് സഹോദരനെ വിളിച്ച് പറഞ്ഞിരുന്നു. രാവിലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഞാറയ്ക്കല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. നിയമവകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്ന …

കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; പ്രദേശം വളഞ്ഞ് സൈന്യം, ഭീകരര്‍ക്കായി തിരച്ചില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അനന്ത്നാഗ് നഗരത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ജമ്മു കശ്മീര്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബില്‍ ആഷിഖ് ഹുസൈന്‍ ഖുറേഷി(35) ആണ് മരിച്ചത്. അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയിലായിരുന്നു ആഷിഖ് ഹുസൈന്‍. യാത്രയുടെ സുരക്ഷാ ചുമതല നിര്‍വഹിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന് നേരെ അവിടെയെത്തിയ ഭീകരര്‍ പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആഷിഖ് ഹുസൈനെ ഉടന്‍ തന്നെ അനന്ത് നാഗ് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ നിഴല്‍ …

‘പ്രേതബാധ ഒഴിപ്പിച്ചില്ലെങ്കില്‍ ആപത്ത് വരും’; പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ പെണ്‍സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി എം. സിറാജാണ് പിടിയിലായത്. പെണ്‍സുഹൃത്തിന്റെ പതിനാറുകാരിയായ മകളെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞമാസമാണ് സിറാജ് ചിറ്റൂരിലെത്തിയത്. ഇവിടെവെച്ചാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവായ യുവതിയെ ഇയാള്‍ പരിചയപ്പെടുന്നത്. മകള്‍ക്ക് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. അയാളുടെ വാക്കില്‍ വിശ്വസിച്ച കുടുംബം പൂജയ്ക്ക് തയ്യാറായി. തുടര്‍ന്ന്, ഫാമിലേക്ക് യുവതിയെയും മകളെയും സഹോദരനേയും സിറാജ് വിളിച്ചുവരുത്തി. ഒരു പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് …

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്നു; കാസര്‍കോട് ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും നേരിയ …

ഭക്ഷ്യ വിഷബാധ; നീലേശ്വരം ചാത്തമത്തെ അഞ്ച് കുട്ടികള്‍ക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ചു

കാസര്‍കോട്: നീലേശ്വരം ചാത്തമത്ത് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ അഞ്ച് കുട്ടികള്‍ക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച അഞ്ച് കുട്ടികളുടെയും ആരോഗ്യനില പൂര്‍ണ്ണമായും തൃപ്തികരമാണ്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് പ്രദേശത്തെ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയെ തുടര്‍ന്ന് വയറിളക്കം ഉണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ ചികിത്സ തേടിയിരുന്നു.കഠിനമായ വയറിളക്കം, ചിലപ്പോള്‍ രക്തവും കഫവും കലര്‍ന്ന മലം, അതിശക്തമായ വയറുവേദനയും …