പിലിക്കോട് സഹകരണ ബാങ്കിൽ ക്ലർക്ക് നിയമനത്തിന് 5 ലക്ഷം കോഴ വാങ്ങിയെന്നാരോപണം; കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കാസർകോട്: പിലിക്കോട് സഹകരണ ബാങ്ക് നിയമനത്തിന് 5 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബാങ്ക് പ്രസിഡന്റും നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ സി. ചന്ദ്രനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡി.സി.സിക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് ഈ നടപടി. കണ്ണൂർ സ്വദേശിയായ യുവാവിൽ നിന്ന് ബാങ്കിലെ ക്ലർക്ക് നിയമനത്തിനായി 5 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മണ്ഡലം കമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നു. മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് പരാതി കൈമാറുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഡിസിസി അന്വേഷണത്തിനായി ഒരു സമിതിയെ വെച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് പ്രകരമാണ് ഡിസിസി നടപടി എടുത്തിരിക്കുന്നത്. ഈ മാസം അഞ്ചിന് ബാങ്കിൽ ക്ലർക്ക് നിയമത്തിനായി അഭിമുഖം വച്ചിരുന്നു. വിവാദമായതോടെ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ഡിസിസിയുടെ നടപടി വന്നതോടെ ഇനി ബാങ്ക് പ്രസിഡണ്ട് സ്ഥാനത്തു നിന്നും ചന്ദ്രനെ ഒഴിവാക്കുമെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page