ആലപ്പുഴ: വീടിനു സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞു കയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്തേക്കു പോയ മെമു ആണ് കുഞ്ഞിനെ തട്ടിയത്. വീട്ടുകാർ അറിയാതെ കുഞ്ഞ് മുട്ടിലിഴഞ്ഞു പോവുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അമ്പലപ്പുഴ പൊലീസ് നടപടികൾ പൂർത്തിയാക്കി. പിതാവ് വിനീത് മത്സ്യത്തൊഴിലാളിയാണ്. സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് മാതാവ് സൂര്യ ബാബു.








