ഗുരുവായൂർ: ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശി ഭുവനേഷ് ആണ് വരൻ. ചൊവ്വാഴ്ച രാവിലെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. സൂപ്പര്‍താരവും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി വിവാഹത്തിനെത്തി. വിവാഹചിത്രങ്ങൾ അനുമോൾ പങ്കുവെച്ചിട്ടുണ്ട്. ഒരു പുതിയ തുടക്കത്തിന്‍റെ ആഘോഷമെന്ന പേരില്‍ അനുമോള്‍ തിങ്കളാഴ്ച ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് ഇതിന് താഴെ കമന്‍റ് ചെയ്തത്. ആദില, ഷിയാസ് തുടങ്ങി നിരവധിപ്പേര്‍ ആശംസകള്‍ അറിയിച്ച് ഈ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിരുന്നു. സ്റ്റാർ മാജിക് എന്ന ടിവി പരിപാടിയിലൂടെയാണ് ശ്രദ്ധേയയായത്. മലയാള ബിഗ് ബോസ് സീസൺ ഏഴിലെ വിജയി കൂടിയായിരുന്നു. സത്യ എന്ന പെൺകുട്ടി, അമ്മയറിയാതെ, വാനമ്പാടി തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടിട്ടുണ്ട്. തിരുവന്തപുരം സ്വദേശിയാണ് മുപ്പതുകാരിയായ അനുമോള്‍. ആര്യനാട് ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‍കൂളിലെ പഠന ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് സംസ്‍കൃത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.








