മൊഗ്രാൽപുത്തൂർ: 17-ാം വാർഡ് പി എച്ച് അബ്ബാസ് ഹാജി സ്മാരക റോഡിൽ സ്ഥാപിച്ച ലോമാസ്സ് ലൈറ്റ് പഞ്ചായത്തംഗം മാഷിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നേരത്തെ ഈ റോഡിൽ സ്ട്രീറ്റ് ലൈൻ സ്ഥാപിച്ചിരുന്നു വാർഡിലെ വിവിധ പ്രദേശങ്ങളിലേക്ക് കൂടുതൽ വെളിച്ചം എത്തിക്കുന്നതിന് പദ്ധതികൾ നടപ്പിലാക്കുമെന്ന് മാഷിദ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുത്തൂർ മസ്ജിദ് ജംങ്ഷനിലും കെ കെ റോഡ് ജംങ്ഷന് സമീപത്തുമാണ് ലോമാസ്സ് ലൈറ്റ് സ്ഥാപിച്ചത്. മുൻ വാർഡ് മെമ്പർ നൗഫൽ പുത്തൂർ, സി പി അബ്ദുല്ല, കെ ബി അഷ്റഫ്, മാഹിൻ കുന്നിൽ, പി ബി എസ് ഷെഫീഖ്, സി എ മജീദ്, മുഹമ്മദ് മൂല, ഷാഫി കച്ചായി, ഹസ്സൻ കൊക്കടം, ഷാഫി, അബ്ദുല്ല സംബന്ധിച്ചു.







