‘എന്നെ തിരഞ്ഞെടുത്തില്ല’; ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടാത്തതില്‍ മനംനൊന്ത് 17 കാരി ജീവനൊടുക്കിയ നിലയില്‍

നാഗ്പുര്‍: പ്രാദേശിക ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടാത്തതില്‍ മനംനൊന്ത് 17 കാരിയായ താരം ആത്മഹത്യ ചെയ്തു. അഥിതി മൊരേശ്വര്‍ ചൗഖണ്ടേ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് അടുത്തകാലത്ത് നടത്തിയ സെലക്ഷന്‍ റൗണ്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടാത്തതില്‍ കടുത്തവിഷമത്തിലായിരുന്നു 17 കാരി. നാഗ്പൂരിലെ ലക്ഷ്മിനഗറിലെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 5.30 ഓടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്നുംകണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ ‘എന്നെ തിരഞ്ഞെടുത്തില്ല’ എന്ന് ഹിന്ദിയില്‍ എഴുതിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമാണ് മരണത്തിന്റെ …

സാനിയയും യാത്രയായി; ജന്മനാ കിടപ്പിലായിരുന്ന എന്റോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു

കാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിത ബാധിതയായിരുന്ന കാഞ്ഞങ്ങാട് കല്ലൂരാവിയിലെ സാനിയ അന്തരിച്ചു.20 വയസായിരുന്നു. ജന്മനാ കിടപ്പിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. 2017 ലെ മെഡിക്കല്‍ ക്യാമ്പില്‍ എന്റോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. പരേതനായ മോഹനന്റെയും ഗീതയുടെയും മകളാണ്. സഹോദരി നീതു.

മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗറില്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളാനെത്തി; വാഹനം നാട്ടുകാര്‍ പിടികൂടി, ഡ്രൈവറും സഹായിയും രക്ഷപെട്ടു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗറില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി. ഡ്രൈവറും സഹായിയും വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി. വാഹനത്തിന് പഞ്ചായത്ത് 25000 രൂപ പിഴ ചുമത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മാലിന്യം തള്ളാനെത്തിയത്. സ്ഥലത്ത് നിരവധി തവണ മാലിന്യം തള്ളിയ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ നാട്ടുകാര്‍ കാവലിരുന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ദിവസം നൂറുകണക്കിന് ആളുകള്‍ പോകുന്ന റോഡരികിലാണ് പുലര്‍ച്ചെ മാലിന്യം തള്ളിയത്. മാലിന്യം തള്ളാന്‍ ടാങ്കര്‍ ലോറി എത്തിയതറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് സ്ഥലത്തെത്തി. ഇതുകണ്ട …

കൊലപാതകശ്രമം, കവര്‍ച്ച കേസുകളില്‍ പിടികിട്ടാപ്പുള്ളി; രണ്ടര വര്‍ഷം ഒളിവില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശി പിടിയില്‍

മംഗളൂരു: രണ്ടരവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയായ മലയാളിയെ മംഗളൂരു റൂറല്‍ പൊലീസ് പിടികൂടി. തൃശൂര്‍ കരുവന്നൂര്‍ ഇട്ടുമുന സ്വദേശി മുകുള്‍ ദാസ് എന്ന കോയില്‍ (29) ആണ് അറസ്റ്റിലായത്. 2024 ല്‍ കൊലപാതകശ്രമം, കവര്‍ച്ച എന്നീ കേസുകളില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് മംഗളൂരു റൂറല്‍ പൊലീസ് പ്രതിയുടെ തൃശൂരിലെ വീട്ടിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി …

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന 23 കാരി മരിച്ചു

കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെള്ളരിക്കുണ്ട് നാട്ടങ്കല്ലിലെ മകൾ ദീപ(23) ആണ് മരിച്ചത്. അഞ്ചുദിവസം മുമ്പാണ് ഭർതൃ വീട്ടിൽ വച്ച് യുവതി എലിവിഷം കഴിച്ചത്. തുടർന്ന് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ചികിൽസക്കിടെ വ്യാഴാഴ്‌ച രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു. സംസ്കാരം വെള്ളിയാഴ്ച നടക്കും. വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ സതീശനാണ് ഭർത്താവ്. നാട്ടങ്കല്ലിലെ കുറുവാട്ട് പത്മനാഭന്റെയും ബിന്ദുവിന്റെയും മകളാണ്. മക്കൾ: ശ്രീദീപ്ത‌, ശ്രീയാം ദേവ്. …

മെസ്ട്രൽ കപ്പിനുള്ളിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡി എം എ യുമായി യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചി: രഹസ്യ ഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലവരുന്ന എംഡി എം എ യുമായി യുവതിയെയും സുഹൃത്തിനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേ മുറി പാണ്ടികശാലയിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴയിലെ സരിത (30) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവരിൽനിന്ന് 94.032 ഗ്രാം എം ഡി എം എ എക്സൈസ് സംഘം പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്ന് എംഡി എം എ എറണാകുളത്തും ആലപ്പുഴയിലും എത്തിച്ച് ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് …

ജ്വല്ലറിയിൽ നിന്ന് 10 ലക്ഷം വിലവരുന്ന വജ്രാഭരണങ്ങൾ കടത്തി; സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിനെ കണ്ട്അമ്പരന്ന് ജീവനക്കാർ

ബെംഗളൂരു: കർണാടക തുമകുരുവിലുള്ള ജ്വല്ലറിയിൽ നിന്ന് പത്ത് ലക്ഷം രൂപ വിലയുള്ള വജ്രാഭരണങ്ങൾ മോഷണംപോയി. തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ എല്ലാവരും ഒന്നു അമ്പരന്നു. ഒരു എലി ആയിരുന്നു മോഷ്ടാവ്.തുമകുരു കാൽടെക്‌സ് സർക്കിളിന് സമീപമുള്ള വിശ്വാസ് ജ്വല്ലറിയിലാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം കട പൂട്ടി പോയ ജീവനക്കാർ പിറ്റേന്ന് കട തുറന്ന് പരിശോധിച്ചപ്പോഴാണ് 50 ഗ്രാമിലധികം വരുന്ന വജ്ര, സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടത്. കള്ളന്മാർ ജ്വല്ലറിയിൽ അതിക്രമിച്ചു കയറിയ ലക്ഷണം ഒന്നും കണ്ടില്ല. കടയുടെ ഷട്ടറുകൾ …

കനത്തമഴ: 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കൊച്ചി: കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. എറണാകുളം, വയനാട്, കാസർ‌കോട്, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വെള്ളിയാഴ്ച അവധി കളക്ടർമാർ പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷൽ‌ ക്ലാസുകൾ, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളജുകൾക്കും അവധി …

ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ്–ഇറാൻ സംഘർഷം കടലിലേക്ക്: പശ്ചിമേഷ്യയിൽ യു.എസ്–ഇറാൻ പോര് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഭാഗത്തുനിന്നും ചെങ്കടലിൽ ഹൂതികളുടെ ഭാഗത്തുനിന്നും കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ വർധിക്കുന്നു. ​റഷ്യക്കെതിരായ യു.എസ് സെനറ്റ് ഉപരോധ ബിൽ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100% വരെ ഉയർന്ന നികുതി (തീരുവ) ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ഉപരോധ ബില്ലുമായി യു.എസ് സെനറ്റ് മുന്നോട്ട്. ​കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം: യുക്രെയ്നിലെ ചോർണോമോസ്ക്/ഒഡേസ തുറമുഖത്ത് …

ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

​​കാസർകോട്: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മഴ ശക്തമായി തുടരുന്നതിനാലും മുൻകരുതൽ നടപടിയായാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ,കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് …

പ്രസവ വാർഡിൽ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ; ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് കൊണ്ടുവന്നതെന്ന് യുവതി

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ വാർഡിൽ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ. വയനാട് മേപ്പാടി സ്വദേശിയും കാസർകോട് താമസക്കാരിയുമായ അശ്വതിയെയാണ് മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.പാരച്യൂട്ട് വെളിച്ചെണ്ണയുടെ ചെറിയ കുപ്പിയിലാണ് ഇവർ ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർക്ക് സംശയം തോന്നിയതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.നിലവിൽ ജയിലിൽ കഴിയുന്ന ഭർത്താവിന് …

അഡൂരില്‍ പെയിന്റിങ് തൊഴിലാളി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: പെയിന്റിങ് തൊഴിലാളിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ അടുക്കം ചക്കോട്ട് ഹൗസിലെ അഭിലാഷ്(28) ആണ് മരിച്ചത്. കഴിഞ്ഞ നാലുദിവസമായി ജോലിക്ക് പോയിരുന്നില്ല. വ്യാഴാഴ്ച രാവിലെ 10 മണിയായിട്ടും കിടപ്പുമുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അവിവാഹിതനാണ്. അപ്പക്കുഞ്ഞിയുടെയും യശോദയുടെയും മകനാണ്. സഹോദരങ്ങള്‍: അഭിഷേക്, അശ്വതി.

സംസ്ഥാന യോഗ സ്‌പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പിലിക്കോട്: നാളെ മുതല്‍ ഓഗസ്റ്റ് 3 വരെ കാലിക്കടവില്‍ നടക്കുന്ന 11-ാമത് സംസ്ഥാന യോഗ സ്‌പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ 14 ജില്ലകളിലും നിന്നും മത്സരാര്‍ത്ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. കരക്കക്കാവ് ഓഡിറ്റോറിയത്തിലെ മൂന്നു സ്റ്റേജുകളിലാണ് മത്സരങ്ങള്‍ നടക്കുക. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടാകും. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5 ന് എംഎല്‍എ സന്ദീപ് വാര്യര്‍ നിര്‍വഹിക്കും. ചടങ്ങില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎം മീനാകുമാരി അധ്യക്ഷത …

പടുപ്പിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവ് മമത നാരായണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പടുപ്പിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും വ്യാപാരിയുമായിരുന്ന മമത നാരായണന്‍ നായര്‍(75) അന്തരിച്ചു. കുറ്റിക്കോല്‍ മണ്ഡലം മുന്‍ സെക്രട്ടറിയായിരുന്നു. പടുപ്പില്‍ മമത സ്‌പെയര്‍പാര്‍ട്‌സ് കട നടത്തിയിരുന്നു. അറിയപ്പെടുന്ന കബഡി താരവും മുന്‍കാല നാടക നടനുമായിരുന്നു. സംസ്‌കാരം വൈകീട്ട് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: പി.കെ കാര്‍ത്യായനി. മക്കള്‍: പി.കെ ഹരികൃഷ്ണന്‍, പി.കെ ജ്യോതി ലക്ഷ്മി. മരുമക്കള്‍: സത്യഭാമ, രാധാകൃഷ്ണന്‍(ചെര്‍ക്കള). സഹോദരങ്ങള്‍: ഗംഗാധരന്‍, ശ്രീധരന്‍, ജാനകി, ഗൗരി, പരേതരായ രാഘവന്‍, ബാലകൃഷണന്‍, കരുണാകരന്‍.

ദൈവമേ ക്ഷമിക്കണേ! തൊഴുത് മാപ്പ് ചോദിച്ച ശേഷം മോഷണം, ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്നു; പക്ഷെ സിസിടിവി ക്ഷമിച്ചില്ല

നാഗ്പുര്‍: മോഷണത്തിന് മുമ്പായി ദൈവത്തോട് മാപ്പ് ചോദിക്കുന്ന കള്ളന്മാരുടെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള ശീതളമാതാ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തില്‍ കയറിയ രണ്ടു കള്ളന്മാരാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഈമാസം 28 ന് പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. രാവിലെയാണ് മോഷണം നടന്ന വിവരം ക്ഷേത്ര ജീവനക്കാര്‍ അറിയുന്നത്. ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെ …

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; വരും ദിവസങ്ങളില്‍ അതിശക്തമായ മഴ, നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതപാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും. കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റെല്ലാ ജില്ലകളിലും യേല്ലോ അലര്‍ട്ടും നിലവിലുണ്ട്.നാളെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റന്നാളും ഒമ്പത് ജില്ലകളില്‍ ഓറഞ്ച് …

പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടുവളപ്പിലെ കുളിമുറിയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടുവളപ്പിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനി അനന്യ (17)യാണ് മരിച്ചത്. ചെറുന്നിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് …

‘ഇങ്ങനെ തോല്‍ക്കുമെന്ന് നമ്മളും വിചാരിച്ചില്ല’, പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളി; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാം എണ്ണിപ്പറഞ്ഞ് എഎന്‍ ഷംസീര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സംഭവിച്ച തോല്‍വിയുടെ കാരണങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞ് മുന്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍. കാളികാവില്‍ കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിലാണ് ഷംസീര്‍ എല്ലാം വെളിപ്പെടുത്തിയത്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളി. വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തെ ശക്തമായി ആക്ഷേപിച്ചപ്പോള്‍ അതിനെ പാര്‍ട്ടി പ്രതിരോധിച്ചു. പക്ഷെ പ്രതിരോധ പ്രസ്താവനയില്‍ ഒരു ഊക്കുണ്ടായിരുന്നില്ലന്നും ഷംസീര്‍ പറഞ്ഞു.ഇങ്ങനെ തോല്‍ക്കുമെന്ന് നമ്മളും വിചാരിച്ചില്ല, തുറന്നു പറയാലോ, മൂന്നാം ഭരണം പ്രതീക്ഷിച്ചു, പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോ ലീഡായിരുന്നു, പിന്നെ എല്ലാം …