കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ; അജാസ് ഖാനെയും അലീനയെയും പിടികൂടിയത് ഹോട്ടൽ മുറിയിൽ നിന്ന്, അന്വേഷിച്ചെത്തിയ പൊലീസിനു മർദനം

കൊല്ലം: കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. കൊല്ലം ജില്ലാ ആശുപത്രിയിലെ ഹൗസ് സർജൻ ആണ് യുവതി. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആളാണ് അജാസ് ഖാൻ. ഇരുവരും
കോട്ടമുക്കിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു.രാത്രിയിൽ ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ചൊവ്വാഴ്ച രാത്രി അലീനയെ അജാസ് ഖാൻ ഉപദ്രവിക്കുകയാണെന്ന് ഹോട്ടലുകാർ പൊലീസിനെ അറിയിച്ചിരുന്നു. അന്വേഷിക്കാൻ എത്തിയ പൊലീസിനെ അജാസ് ഖാൻ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. കഞ്ചാവ് ലഹരിയിൽ ആണെന്ന സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ നിന്നും ഉപയോഗിക്കാൻ കരുതിയ കഞ്ചാവ് കണ്ടെത്തി. ചെറിയ അളവിൽ ആയതിനാൽ കഞ്ചാവ് കേസിൽ ഇരുവർക്കും സ്‌റ്റേഷൻ ജാമ്യം ലഭിച്ചു. ലഹരിമരുന്ന് കൈവശം വെച്ചതിന് രണ്ടുപേർക്കുമെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട് അതേസമയം പൊലിസുകാരെ ആക്രമിച്ചതിന് അജാസ് ഖാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. യുവതിയെ ആക്രമിച്ചെന്ന പരാതിയിലും അജാസ് ഖാനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഒരു വീല്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്‌റൂമില്‍ കൊണ്ടുപോകാനും പുറംലോകം കാണിക്കാനും ഉപകാരമായേനെ..’, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍
Scroll to top

You cannot copy content of this page