പയ്യന്നൂര്‍: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കെ.എസ്.ടി.പി റോഡില്‍ അടുത്തില ഇറക്കത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അടുത്തില സ്വദേശി സുലോചന(52)യാണ് മരിച്ചത്. അമിത വേഗതയില്‍ വന്ന അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താത പോയി. വിവരമറിഞ്ഞ് പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വാഹനം കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അപകടത്തിന് കാരണമായ വാഹനത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പഴയങ്ങാടി പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. ഗോപിയാണ് സുലോചനയുടെ ഭര്‍ത്താവ്. മകള്‍: സ്‌നേഹ. മരുമകന്‍: ശ്രീജിത്ത്.








