അജ്മാന്: ദുബായ് കെ എം സി സി മംഗല്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അജ്മാന് റോയല്‍ സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ നടന്ന എം പി എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ന്യൂ സ്റ്റാര്‍ അട്ക്ക ജേതാക്കളായി. മംഗല്പാടി പഞ്ചായത്ത് പരിധിയില്‍പ്പെട്ട താരങ്ങളെ ഉള്‍പെടുത്തി എട്ട് ടീമുകളായാണ് മത്സരം നടത്തിയത്. എച്ച് എന്‍ ഫ്രണ്ട്സ് റണ്ണറപ്പും, ടീം ബേക്കൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ന്യൂ സ്റ്റാര്‍ അടുക്കയുടെ താരങ്ങളായ അച്ച ബന്തിയോട് മികച്ച താരമായും മികച്ച ബാറ്റ്സ്മാനായും, ഫിര്‍ദൗസ് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. മോസ്റ്റ് വാല്യൂബിള്‍ പ്ലെയറായി അച്ച ബന്ദിയോട്, ടൂര്‍ണമെന്റ് ഹീറോ ഷെരീഫ് എപി ടീം യുപിഎല്‍, ബെസ്റ്റ് ഫീല്‍ഡര്‍ സനല്‍ ആര്‍ജിബി ബേക്കൂര്‍,
ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് സിറ്റിസണ്‍ ടീം യുപിഎല്‍, എമര്‍ജിംഗ് പ്ലേയര്‍ അമീര്‍ എച്ച് എന്‍ ഫ്രണ്ട്സ് എന്നിവരെ തെരെഞ്ഞെടുത്തു.








