എംഡിഎംഎ വില്‍പന; സഹോദരങ്ങള്‍ പിടിയില്‍

തൃശൂര്‍: അന്തിക്കാട് കഞ്ചാവും എം ഡി എം എയുമായി സഹോദരങ്ങള്‍ പിടിയില്‍. അന്തിക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന ഒളരി അരനാട്ടുകര സ്വദേശികളായ അത്താണിക്കല്‍ വീട്ടില്‍ ജിത്ത് (29), ജീവ (32) എന്നിവരാണ് പിടിലായത്. ഇവര്‍ താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ 0.950 ഗ്രാം എം ഡി എം എയും 42.760 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. ലഹരിവസ്തുക്കള്‍ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസുകളും സിപ്പ് ലോക്ക് കവറുകളും പരിശോധനയില്‍ കണ്ടെത്തി. പ്രതികളായ ഇരുവര്‍ക്കുമെതിരെ മുന്‍പും ലഹരിവില്‍പ്പന ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കേരളാ പൊലീസിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷന്‍ തൂഫാന്‍’ ന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഒരു വീല്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്‌റൂമില്‍ കൊണ്ടുപോകാനും പുറംലോകം കാണിക്കാനും ഉപകാരമായേനെ..’, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍
Scroll to top

You cannot copy content of this page