പിണറായി വിജയന് ആശ്വാസം, മാസപ്പടിക്കേസില്‍ വിജിലന്‍സ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി, ഒരാഴ്ചത്തേക്ക് സ്റ്റേ

ന്യൂഡല്‍ഹി: മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. ഒരാഴ്ചത്തേക്കാണ് വിജിലന്‍സ് കേസിലെ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
ആരോപണ വിധേയരെ കേള്‍ക്കണമെന്ന പിണറായിയുടെ വാദം കോടതി അംഗീകരിച്ചു.
പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്ന് പിണറായി വിജയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര വാദിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഹര്‍ജി പരിഗണിക്കാത്തില്‍ ഹൈക്കോടതിയെയും സുപ്രീംകോടതി വിമര്‍ശിച്ചു.
ഒറ്റ ദിവസം കൊണ്ട് എഫ്‌ഐആര്‍ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്ത് എന്ന് ജസ്റ്റിസ് മോഹന ചോദിച്ചു. പിണറായി വിജയന് അപ്പീല്‍ നല്‍കാനുള്ള അവസരം നഷ്ടപ്പെടുത്തി എന്നാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം. വിജിലന്‍സ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയന്‍, ടി വീണ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാല്‍ ഹര്‍ജി വേഗം പരിഗണിക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പിണറായി ഉള്‍പ്പെടെ എല്ലാ കക്ഷികളും നല്‍കിയ ഹര്‍ജികളും കോടതി പരിഗണിച്ചു.
അതേസമയം, ഇ.ഡി. എടുത്ത കേസിന്റെ നിയമസാധുതയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page