ചെറുവത്തൂര്‍: നാടന്‍പാട്ട് ടീമിനൊപ്പം പാട്ടുപാടാന്‍ പോയ പുത്തിലോട്ടെ ഭര്‍തൃമതിയെ കാണാതായതായി പരാതി. പുത്തിലോട്ടെ സുനില്‍ കുമാറിന്റെ ഭാര്യ ഹരിത(35)യെയാണ് തിങ്കാഴ്ച വൈകീട്ടുമുതല്‍ കാണാതായത്. രണ്ടുകുട്ടികളുടെ മാതാവാണ് യുവതി. ഭര്‍ത്താവിന്റെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







