രാജപുരം: കോളിച്ചാലിലെ കെ.എസ്.ഇ.ബി റിട്ട.എഞ്ചിനീയര്‍ ഇല്ലിക്കല്‍ ജോര്‍ജ് കുട്ടി (58)അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഭവനത്തില്‍ ആരംഭിക്കും. പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ സംസ്കാരം നടക്കും. ഭാര്യ: ഷീമോള്‍ കൊട്ടോടി (കരോട്ട് നെടുങ്ങാട്ട് കുടുംബാംഗം).മകന്: അജിത്ത്. സഹോദരങ്ങള്‍: വത്സമ്മ (എറണാകുളം), മേരിക്കുട്ടി (കാഞ്ഞിരപ്പള്ളി), തങ്കച്ചന് (ബന്തടുക്ക).







