‘ബീഫ് കഴിച്ചവന്‍’ അധ്യാപകന്റെ പരിഹാസം, സഹപാഠികളുടെ ജാതി അധിക്ഷേപം; പ്ലസ് വണ്‍ വിദ്യാര്‍ഥി വീട്ടില്‍ ജീവനൊടുക്കി
കോയമ്പത്തൂര്‍: പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോയമ്പത്തൂരിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥിയായ എ. അഖിലന്‍ (16) ആണ് മരിച്ചത്.ജാതിയുടേയും ബീഫ് കഴിച്ചതിന്റേയും പേരില്‍ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യചെയ്തതെന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അധ്യാപകനായ വിജയകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പലായ അരുണ്‍കുമാര്‍ എന്നീ നാലുപേര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനും മറ്റ് വകുപ്പുകള്‍ പ്രകാരവും പീലമേട് പൊലീസ് കേസെടുത്തു. പൂജാ അവധിക്ക് ശേഷം ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് …