സ്റ്റാന്‍ഡില്‍ നിന്നും ബസ് കടത്താന്‍ ശ്രമം, കൊണ്ടുപോകുന്നതിനിടെ ചെളിയില്‍ താഴ്ന്നു; മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും സ്വകാര്യ ബസ് മോഷ്ടിച്ചു കടന്നുകളയാന്‍ നടത്തിയ ശ്രമം പാളി. മോഷ്ടിച്ചുകൊണ്ട് പോകുന്നതിനിടയില്‍ ബസ് പൊയില്‍ക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിലുള്ള ചെളിയില്‍ താഴുകയായിരുന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘സെനോ’ എന്ന സ്വകാര്യ ബസാണ് മോഷ്ടാക്കള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കടത്താന്‍ ശ്രമിച്ചത്. ബസ് മുന്നോട്ട് എടുക്കാന്‍ കഴിയാതെ വന്നതോടെ മോഷ്ടാക്കള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് മോഷണ വിവരം ഉടമയുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ബസ് ചെളിയില്‍ നിന്നും ഉയര്‍ത്തി. സംഭവത്തില്‍ …

അഡൂര്‍ പതിക്കാല്‍ കഴകം സ്ഥാനികന്‍ കുമാരന്‍ കാരണവര്‍ അന്തരിച്ചു

കാസര്‍കോട്: അഡൂര്‍ പതിക്കാല്‍ കഴകം സ്ഥാനികന്‍ കുമാരന്‍ കാരണവര്‍(74)അന്തരിച്ചു. പരേതരായ നീര്‍ളക്കയ കുഞ്ഞിരാമന്റെയും ഇമ്പിച്ചിയുടെയും മകനാണ്. ഭാര്യ: യശോദ. മക്കള്‍: വിജയലക്ഷ്മി, പ്രസന്നന്‍, രാജേഷ്. മരുമക്കള്‍: സുധാകരന്‍, നാരായണന്‍, അനിത. സഹോദരി പരേതയായ കൊറപ്പാളു. കുടുംബ ശ്മശാനത്തില്‍ ആചാരപ്രകാരം സംസ്‌കാരം നടത്തി.

കനത്തമഴ: നെല്ലിക്കുന്നില്‍ ടെറസിന്റെ മുകളിലെ ഓട് പാകിയ മേല്‍ക്കൂര നിലം പൊത്തി

കാസര്‍കോട്: കനത്തമഴയില്‍ വീടിന്റെ ടെറസിന്റെ മുകളിലെ ഓട് പാകിയ മേല്‍ക്കൂര നിലം പൊത്തി.പഴയ ബസ് സ്റ്റാന്‍ഡിലെ സ്റ്റേഷനറി വ്യാപാരിയായ മുഹമ്മദ് ഷരീഫിന്റെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് റോഡിലെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം. ഷരീഫും കുടുംബവും താഴത്തെ നിലയിലായിലായിരുന്നു. വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ആളപായമില്ല. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷരീഫ് പറഞ്ഞു.

ഇന്ന് നബിദിനം; വര്‍ണാഭമായ റാലികള്‍, ആഘോഷങ്ങളുമായി വിശ്വാസികള്‍

കാസര്‍കോട്: നബികീര്‍ത്തനങ്ങളുടെ ഈണവും ആഘോഷങ്ങളുടെ നിറപ്പകിട്ടുമായി ഇന്ന് നബിദിനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നബിദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് പ്രവാചക പ്രകീര്‍ത്തനങ്ങളായ മൗലീദ് പാരായണത്തിന് തുടക്കമായി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതസന്ദേശം ഉള്‍ക്കൊണ്ടാണ് വിശ്വാസികള്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. നബിദിനത്തോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ഘോഷയാത്രകളും കുട്ടികളുടെ കലാപരിപാടികളും നടന്നു. കാസര്‍കോട് ജില്ലയില്‍ ചിലയിടങ്ങളില്‍ മഴ പെയ്തെങ്കിലും ആഘോഷത്തിന്റെ പൊലിമ കുറഞ്ഞില്ല.മഹല്ല് ജമാഅത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന നബിദിന റാലികള്‍ നടത്തി. …

ജീവിതം മുഴുവന്‍ ഭിക്ഷയെടുത്ത് കഴിഞ്ഞ വയോധിക മരിച്ചു; വീട്ടില്‍ ചാക്കുകളില്‍ കണ്ടത് 8.40 ലക്ഷം രൂപ, അമ്പരന്ന് നാട്ടുകാര്‍

മണ്ഡ്യ: ജീവിതം മുഴുവന്‍ ഭിക്ഷയെടുത്ത് കഴിഞ്ഞ കര്‍ണാടക സ്വദേശിനിയുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപ. മണ്ഡ്യ സ്വദേശിനിയായ 69 കാരി ഹൂര്‍ ആണ് മരിച്ചത്. ഇവരുടെ വീട്ടില്‍ 30 ലേറെ ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു 8.40 ലക്ഷം രൂപ കണ്ടെത്തിയത്. പ്രായാധിക്യത്തെ തുടര്‍ന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ഹൂര്‍ മരിച്ചതിന് പിന്നാലെയാണ് നാട്ടുകാര്‍ വീട്ടില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് ചാക്കുകളില്‍ നിറച്ച നിലയില്‍ ആയിരക്കണക്കിന് നാണയങ്ങളും 10, 20, 50 രൂപയുടെ നോട്ടുകളും കണ്ടെത്തുകയായിരുന്നു. …

കലയെ നെഞ്ചിലേറ്റിയ കലാകാരന്‍; മിമിക്രി താരം സൈനന്‍ കെടാമംഗലത്തിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി: ആദ്യകാല മിമിക്രി-സ്റ്റേജ് ഷോ കലാകാരനായ സൈനന്‍ കെടാമംഗലം(61) അന്തരിച്ചു. മിമിക്രി വേദികളിലും നാടന്‍ കലാമേഖലയിലും സജീവ സാന്നിധ്യമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30 ന് എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.1990 കള്‍ മുതല്‍ മിമിക്രി, കോമഡി രംഗങ്ങളില്‍ തിളങ്ങിയിരുന്നു സൈനന്‍. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ കെടാമംഗലം സ്വദേശിയാണ്. ആദ്യകാല മിമിക്രി വേദികളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തന്റെ അതുല്യമായ ആലാപനവും അനുകരണശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. നിമിഷ നേരംകൊണ്ട് ഭരത് ഗോപി, കുതിരവട്ടം പപ്പു, …

തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ പറമ്പന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍: സിപിഎം നേതാവും കര്‍ഷക സംഘം നേതാവുമായിരുന്ന കൊയോങ്കര മലയാള കലാവേദിക്ക് സമീപത്തെ പറമ്പന്‍ കൃഷ്ണന്‍ നായര്‍(86) അന്തരിച്ചു. ഭാര്യ: ടി.വി.കാര്‍ത്യായനി. മക്കള്‍: ടിവി പ്രസന്ന, ടിവി മോഹനന്‍, ടിവി സന്തോഷ് കുമാര്‍(ജൂനിയര്‍ സുപ്രണ്ട്, കലക്ടറേറ്റ് കാസര്‍കോട്), ടിവി സുരേഷ് (കച്ചവടം). മരുമക്കള്‍: പി സരിത(റഹുലത്തുല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തുരുത്തി), ടി.കെ.ഗായത്രി(അധ്യാപിക, ചിദംബരനാഥ് യു.പി.സ്‌കൂള്‍, രാമന്തളി), ആശ(അധ്യാപിക, പീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ആയിറ്റി), പരേതനായ ടി.കെ. മനോഹരന്‍ നായര്‍(കൊഴുമ്മല്‍). സഹോദരങ്ങള്‍: തമ്പായി(ഓലയമ്പാടി), ചന്ദ്രന്‍ നായര്‍(ഓലയമ്പാടി), …

ട്രെയിനിൽ ലൈംഗിക ചേഷ്ടകൾ കാണിച്ച സംഭവം; കാസർകോട് ഡിഎഫ് ഒയെ ചുമതലയിൽ നിന്ന് നീക്കി

കാസർകോട്: ട്രെയിനിൽ സ്ത്രീകൾക്ക് മുന്നിൽ അശ്ലീല ചേഷ്ടകൾ കാണിച്ചെന്ന കേസിൽ പ്രതിയായതിനെ തുടർന്ന് കാസർകോട് ഡി എഫ് ഒ യെ ചുമതലയിൽ നിന്ന് നീക്കി. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ആയിരുന്ന ജോസ് ഗിരിയിലെ ജോസ് മാത്യുവിനെതിരെയാണ് വകുപ്പുതല നടപടി. കണ്ണൂർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എം രാജീവിന് കാസർകോട് ഡി എഫ് ഒ യുടെ അധിക ചുമതല നൽകി. ജോസ് മാത്യുവിനോട് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മുൻപാകെ ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ …

ഉത്രാട പാച്ചിൽ ഇന്ന്; തിരുവോണത്തിനായി ഒരുങ്ങി മലയാളികൾ

ഇന്ന് ഉത്രാട ദിനം. ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഉത്രാട ദിനത്തില്‍ മലയാളികള്‍ ഓട്ടത്തിലായിരിക്കും. ഓണക്കാലത്തിന്റെ വരവ് അറിയിക്കുന്നത് അത്തമാണെങ്കില്‍ തിരുവോണത്തിന്റെ തിരക്കിലേക്ക് എല്ലാവരും എത്തുന്നത് ഉത്രാടത്തിനാണ്. ഉത്രാടത്തിന്റെ പിറ്റേന്നാണ് തിരുവോണം ആഘോഷിക്കുന്നത് എന്നതിനാല്‍ തന്നെ വളരെ തിരക്കേറിയ ദിവസമായിരിക്കും ഇത്. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണമെന്നും പറയപ്പെടുന്ന ഇടങ്ങളുണ്ട്. ഈ ദിവസം കുട്ടികള്‍ ഓണം ആഘോഷിക്കുകയും മുതിര്‍ന്നവര്‍ തിരുവോണം …

അബുദാബിയിൽ കാസർകോട് സ്വദേശിയടക്കം രണ്ട് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു

ദുബായ്: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയടക്കം രണ്ട് മലയാളികൾ മരിച്ചു. കാസർകോട് ബേക്കൽ മൌവ്വലിൽ താമസിക്കുന്ന കുമ്പള സ്വദേശി അഷ്റഫ്(54), മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി(53) എന്നിവരാണ് മരിച്ചത്. ഷഹാമയിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഷാർജയിൽ നിന്നാണ് ഇരുവരും അബുദാബിയിലെത്തിയത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ അബുദാബി മഫ്റഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തിനിടയാക്കിയ വാഹനാപകടത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിയിട്ടില്ല. അഞ്ജാതർ എന്ന നിലയിലാണ് ഇവരെ പൊലീസ് ആശുപത്രിയിലെത്തിച്ചത്. ഷാർജയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രയിൽ ഇവർ സഞ്ചരിച്ച …

വിവാഹ വാഗ്ദാനം ചെയ്ത് സഹപാഠിയായിരുന്ന വീട്ടമ്മയെ പീഡിപ്പിച്ചു, പരാതി കൊടുക്കുമെന്ന് പറഞ്ഞതോടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; എസ്ഐയ്‌ക്കെതിരെ കേസ്

പത്തനംതിട്ട: സഹപാഠിയായിരുന്ന വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. ടെലികമ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ് ഐ റോബിൻ വർഗീസിന് എതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു ഇരുവരും. അടുത്തകാലത്തായി വീണ്ടും ഇവർ അടുക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് അവർ ആവശ്യപ്പെട്ടപ്പോൾ റോബിൻ വിസമ്മതിച്ചു. ഇതേ തുടർന്ന് വീട്ടമ്മ പീഡന പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. സഹപാഠികളായ ഇവർ അടുത്തിടെയാണ് പരിചയം പുതുക്കിയത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ …

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മൊഗ്രാൽ സ്വദേശിനിയായ ഏഴു വയസുകാരി മരിച്ചു

ഷാർജ: മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്. 7 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 9മണിയോടെ ഷാർജ അൽ നബ്ബയിലാണ് അപകടം. കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിതാവ് മുബാറക് ദുബൈ ആശുപത്രിയിൽ …

‘ഞാനും അപര്‍ണയും വേര്‍പിരിഞ്ഞു’; കുറിപ്പുമായി ജീവ

കൊച്ചി: ടെലിവിഷന്‍-സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായ ജീവ ജോസഫും അപര്‍ണ തോമസും വേര്‍പിരിയുന്നു. ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തില്‍ കുറച്ചുകാലമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് ജീവ തന്നെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്.അപര്‍ണയുടെ പിറന്നാള്‍ പോസ്റ്റിനടിയില്‍ വന്ന കമന്റുകള്‍ക്ക് താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 11 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് വിരാമമിടുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജീവ ആരാധകരുമായി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.‘ഹലോ 32.. പാഠങ്ങളുടെയും വളര്‍ച്ചയുടെയും കരുത്തിന്റെയും ഒരു വര്‍ഷം. എന്നെത്തന്നെ …

യുക്രെയ്നില്‍ കപ്പല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖില്‍ ജോയന്റെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു; അന്ത്യാഞ്ജലിയര്‍പ്പിച്ച് നാട്

കാസര്‍കോട്: യുക്രെയ്നില്‍ ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ ജോയന്റെ (26) മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വെള്ളരിക്കുണ്ടിലെ വീട്ടില്‍ എത്തിച്ചത്. ഒരു മാസത്തില്‍ അധികം നീണ്ട കാത്തിരിപ്പിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, മുന്‍ എംഎല്‍എ എം രാജഗോപാലന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാര ശുശ്രൂഷ നടന്നു. …

അതിശക്തമായ മഴ: ഇന്ന് ആറിടത്ത് ഓറഞ്ച് അലര്‍ട്ട്, ഉത്രാടത്തിനും തിരുവോണത്തിനും മഴ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, എട്ടിടത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്രാടദിനമായ നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവോണദിനത്തില്‍ നാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് തീവ്രമഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂര്‍, …

റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് കാന്റീന്‍ ജീവനക്കാരന്‍ മരിച്ചു

കണ്ണൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് കാന്റീന്‍ ജീവനക്കാരന്‍ മരിച്ചു. നിരന്തോട് ടൗണിലെ പണ്ണേരി വീട്ടില്‍ കനകന്‍(57) ആണ് മരിച്ചത്. പറശ്ശിനി മുത്തപ്പന്‍ മടപ്പുര കാന്റീന്‍ ജീവനക്കാരനായിരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ മയ്യില്‍ സര്‍വീസ് സഹകരണ ബാങ്ക് നിരന്തോട് ശാഖയ്ക്ക് സമീപത്താണ് അപകടം. മടപ്പുരയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാഞ്ഞിരോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയാണ് ഇടിച്ചത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പണ്ണേരി …

നബിദിനം നാളെ; വരവേല്‍ക്കാന്‍ നാടൊരുങ്ങി, പ്രകീര്‍ത്തന വസന്തം തീര്‍ക്കാന്‍ മസ്ജിദുകളും

കാസര്‍കോട്: നബിദിനത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം നാളെയാണ്. മീലാദാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്‌റസ, ദര്‍സ്, ദഅ്വ കോളേജ് വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും.നബിദിനം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. റബീഉല്‍ അവ്വലിന്റെ തുടക്കം മുതല്‍ മസ്ജിദുകളിലും സ്ഥാപനങ്ങളിലും വിശ്വാസി ഭവനങ്ങളിലും മൗലിദ് സദസ്സുകള്‍ ആരംഭിച്ചിരുന്നു. നാളെ പുലര്‍ച്ചെ മസ്ജിദുകളില്‍ പ്രവാചക പ്രകീര്‍ത്തന സദസുകള്‍ നടക്കും. ഇശലുകള്‍ ചാലിച്ച ബൈത്തുകള്‍ക്കൊപ്പിച്ച ഈരടികളുമായി ദഫ്മുട്ടും അറബനയും മധുരവിതരണവുമായി …

ചെറുവത്തൂര്‍ പ്രസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു; ഓണക്കോടിയും കിറ്റും വിതരണം ചെയ്തു

ചെറുവത്തൂര്‍: പ്രസ് ഫോറത്തിന്റെ അഭിമുഖ്യത്തില്‍ ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രസ് ഫോറം ഹാളില്‍ നടന്ന ആഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഓണ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ നിര്‍വഹിച്ചു. ഓണക്കോടി വിതരണം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ശോഭ ബാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡണ്ട് സുധീരന്‍ മയ്യിച്ച അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ യിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ. …