സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി; 2 യുവതികള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കെ.കെ. റോഡില്‍ പാമ്പാടി പതിമൂന്നാം മൈലില്‍ സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് 2 യുവതികള്‍ക്ക് ദാരുണാന്ത്യം. മീനടം വട്ടക്കാവ്വുങ്കല്‍ തോമസിന്റെ മകള്‍ ആഷ്ലി ആന്‍ തോമസും (25) പാമ്പാടി മീനടം കടവും ഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകള്‍ കൃപയും (24) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. പൊന്‍കുന്നം ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു യുവതികള്‍. കട്ടപ്പനയില്‍നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ബസിലേക്ക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. രണ്ടുയുവതികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സെത്തി റോഡ് ശുചീകരിച്ചു. ഡിവൈ.എസ്.പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page