കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്‍ മരിച്ചു. മാലോം പുല്ലൊടിയിലെ കെജെ ജയകുമാര്‍(45) ആണ് മരിച്ചത്. കാഞ്ഞങ്ങാട് മഡോണ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ജോലിക്കിടെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അടുത്ത ദിവസം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടു. മൃതദേഹം ബുധനാഴ്ച രാവിലെ മഡോണ ഗ്യാസ് ഏജന്‍സി സ്ഥാപനത്തിന് മുന്നില്‍ പൊതുദര്‍ശനത്തിന് വച്ചു. സിപിഎം പുല്ലൊടി ബ്രാഞ്ച് അംഗമായിരുന്നു. പരേതരായ പിവി ഗോപാലന്റെയും വെള്ളച്ചിയുടെയും മകനാണ്. സുജാതയാണ് ഭാര്യ. ഏക മകന്‍ അഭിമന്യു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page