ഇറാനെ രാത്രി ആക്രമിക്കുമെന്ന് ട്രംപിന്റെ  ഭീഷണി, അവസാന നിമിഷം വാക്ക് പിൻവലിച്ചു, വ്യോമാക്രമണം റദ്ദാക്കി, കരാർ ഉടൻ

വാഷിങ്ടൺ:  ഇറാനെതിരെ ഇന്ന് രാത്രി കനത്ത ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തിൽനിന്ന് പിൻമാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  ഇറാനുമായും മറ്റ് അറബ്-ഇസ്‌ലാമിക രാജ്യങ്ങളുമായും നടത്തിയ ചർച്ചകളെ തുടർന്ന് ഒരു നിർണ്ണായക കരാറിന് അംഗീകാരമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.  ഇറാന്റെ പ്രധാന എണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപും മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളും യു.എസ് സൈന്യം ഉടൻ തന്നെ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി …

സഹോദരങ്ങളായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ പൊട്ടക്കുളത്തിൽ

മലപ്പുറം: പൊട്ടക്കുളത്തിൽ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കാണപ്പെട്ടു. അരീക്കോട് കാവനൂർ ഇരുവേറ്റി ചാത്തൻപാറയിലെ ആരും ഉപയോഗിക്കാത്ത കുളത്തിലാണ് മൂന്നും നാലും ക്ലാസ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗൂഡല്ലൂരിലെ ബാവയുടെ മക്കളായ അഫിയ, അഫ്നാൻ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്കൂളിൽ നിന്ന് തിരിച്ചെത്തിയശേഷം വീട്ടിൽ നിന്ന് പോയതായിരുന്നു. സ്കൂളിൽനിന്ന് തിരിച്ചെത്തിയശേഷം സാധാരണ കളിക്കാൻ പോകാറുള്ള കുട്ടികൾ തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. …

മഹാരാഷ്ട്രയിൽ സെപ്റ്റിക് ടാങ്കിൽ വീണ് ഉദിനൂർ സ്വദേശി മരിച്ചു

കാസർകോട്: സെപ്റ്റിക് ടാങ്കിന്റെ മാൻഹോളിലൂടെ വീണ് മലയാളിയായ എൻജിനീയർ മരിച്ചു. ഉദിനൂർ വടക്കുപുറത്തെ കെ.രതീഷ് (42) ആണ് മരിച്ചത്. മുംബൈക്കടുത്ത നാഗോത്താനയിലെ ജോലിസ്ഥലത്ത് കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇൻഡസ്ട്രിയൽ എനർജി സൊലൂഷൻ എന്ന കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്നു രതീഷ്. ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. രതീഷിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി ഒൻപതിനാണ് മൃതദേഹം കണ്ടെത്തിയത്. വർഷങ്ങളായി ഈ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് രതീഷ്. ബന്ധുക്കളെത്തി മൃതദേഹം നാട്ടിലെത്തിച്ചു. മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ റോഹ താലൂക്കിൽ താമസിച്ചു …

ഇന്നത്തെ പ്രധാന വാർത്തകൾ

​ യു.എസ് – ഇറാൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ്; സമാധാന കരാർ ഉടനെന്ന് ട്രംപ്കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി ഇരുരാജ്യങ്ങളും പരസ്പരം മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെ, ഇറാൻ മേലുള്ള പുതിയ വ്യോമാക്രമണങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ഇറാനുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ പ്രാഥമിക ചർച്ചകൾ വിജയകരമാണെന്നും വരും ദിവസങ്ങളിൽ യൂറോപ്പിൽ വെച്ച് ഔദ്യോഗിക കരാർ ഒപ്പിട്ടേക്കുമെന്നും ട്രംപ് അറിയിച്ചു. ഈ വാർത്ത പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. …

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി! ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയൻ, കണ്ണൂർ സിറ്റി കമ്മീഷണറായ പി. നിധിൻരാജ് കാസർകോട് ജില്ലാ പൊലീസ് ചീഫ്, ബി.വി. വിജയ ഭാരത് റെഡിയെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് സമഗ്രമായ അഴിച്ചുപണി. സംസ്ഥാന പൊലീസ് മേധാവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.  ഭരണപരമായ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍, കോഴിക്കോട് സിറ്റി കമ്മീഷണര്‍, ക്രൈം ബ്രാഞ്ച് ഐജി, പൊലീസ് ആസ്ഥാനത്തെ എഐജി (ലോ ആന്‍ഡ് ഓര്‍ഡര്‍) എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക പദവികള്‍ ഉണ്ടാക്കിയാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇന്റലിജൻസ് എ.ഡി.ജി.പി ആയിരുന്ന പി. വിജയനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആയി നിയമിച്ചു. സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പിയുടെ …

എ കെ ബ്രദേഴ്സ് വ്യാപാര പാർട്ട്ണർ എ കെ സുൽഫിക്കർ അന്തരിച്ചു

കാസർകോട്: നഗരത്തിലെ എ കെ ബ്രദേഴ്സ് വ്യാപാരത്തിൻ്റെ പാർട്ട്ണർ അടുക്കത്ത് ബയലിലെ എ കെ സുൽഫിക്കർ (51) അന്തരിച്ചു. ദേളിയിലെ ഭാര്യയുടെ മാതാവ് ആയിഷ കഴിഞ്ഞ ദിവസം മരണപെട്ടിരുന്നു. ഇതിനെ തുടർന്ന് ഭാര്യ വീട്ടിലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ നെഞ്ച് വേദന അനുഭവപെട്ടതിനേ തുടർന്ന് ദേളിയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. നില ഗുരുതരമായതിനാൽ കാസർകോട് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുൽഫിക്കറിൻ്റെ ആകസ്മിക മരണം എല്ലാവരേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. പരേതരായ എ കെ ഹമീദിന്റെയും മറിയംബിയുടെയും മകനാണ്. ഭാര്യ: റഹ്‌മത്ത്ബിവി. …

നടി അന്‍സിബക്ക് ‘അമ്മ’ യുടെ ഷോക്കാസ് നോട്ടീസ്

കൊച്ചി: നടി അന്‍സിബക്ക് ‘അമ്മ’ ഷോക്കാസ് നോട്ടീസയച്ചു. സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയും അതിന് വേണ്ടി പലമാധ്യമങ്ങള്‍ക്കും അഭിമുഖം നടത്തിയെന്നുമാരോപിച്ചാണ് സനിമാ താരങ്ങളുടെ സംഘടന കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 17 നു മുമ്പ് മറുപടി നല്‍കണം. അല്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നു നോട്ടീസ് മുന്നറിയിച്ചു. രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്‌നം അതിനു ശ്രമിക്കാതെ പരസ്യമായി സംഘടനയെ പൊതുജനമധ്യത്തില്‍ ആക്ഷേപിക്കുകയായിരുന്നുവെന്ന് നോട്ടീസില്‍ പറയുന്നു.

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; പ്രൈവറ്റ് മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവച്ച് സമരം നടത്തുമെന്ന് ബസുടമകള്‍

തൃശൂര്‍: കെഎസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് സ്വകാര്യ ബസ് ഉടമകള്‍. ബജറ്റില്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തി സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ അറിയിച്ചു. സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ല. വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരിക. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് …

തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു; 5 പേര്‍ക്ക് രോഗബാധ, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 3 കുട്ടികള്‍ക്കാണ് രോഗബാധ. തോന്നയ്ക്കല്‍, ചാക്ക, പുത്തിന്‍തോപ്പ് എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. മൂന്നുപേരുടെയും നില തൃപ്തികരമാണ്. കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം പിടിപെട്ടത്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരാണ് രണ്ട് പേര്‍. രോഗബാധയേറ്റവര്‍ കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയിലാണ്. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. പരിശോധനകള്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ 3 കുട്ടികള്‍ക്കാണ് രോഗം …

‘ഇടനിലക്കാരില്ല, ഖനിയില്‍ നിന്നുള്ള ശുദ്ധസ്വര്‍ണക്കട്ടികള്‍ തരാം’, വാഗ്ദാനത്തില്‍ വീണത് നിരവധി പേര്‍; ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സ്വര്‍ണകട്ടി കാട്ടി കെജിഎഫ് സ്വാമി തട്ടിയത് ലക്ഷങ്ങള്‍, ഒടുവില്‍ പിടിവീണു

തൃശ്ശൂര്‍: സ്വര്‍ണ ഖനിയില്‍ നിന്ന് നേരിട്ട് എത്തിക്കുന്ന ശുദ്ധ സ്വര്‍ണക്കട്ടികള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കെജിഎഫ് സ്വാമി എന്ന് വിളിക്കുന്ന പത്തനംതിട്ട മാധവ മംഗലത്ത് മനാഴിയില്‍ വീട്ടില്‍ ഷാജി(61)യാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ ഉഴുവത്തുകടവിലെ വാടകവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.മാടവന സ്വദേശി ഷബീര്‍ എന്നയാളില്‍ നിന്ന് അഞ്ച് ലക്ഷത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിലാണ് കെജിഎഫ് സ്വാമിയെ അറസ്റ്റുചെയ്തത്. ഇടനിലക്കാരില്ലാതെ ഖനിയില്‍ നിന്ന് നേരിട്ട് തനിത്തങ്കം എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം …

മത്തിക്കും അയിലയ്ക്കും വില കിലോയ്ക്ക് 400 രൂപയായി; മീന്‍ വില കുത്തനെ ഉയരുന്നു, ഹോട്ടലുകളിലും തീവില, കഠിനമാകും ജൂണ്‍-ജൂലൈ കുടുംബ ബജറ്റ്

കാസര്‍കോട്: ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ മീന്‍ വില കുതിച്ചുയരുന്നു. മീന്‍വിഭവങ്ങള്‍ വാങ്ങുകയാണെങ്കില്‍ കീശ കാലിയാകുന്ന സ്ഥിതിയായി. നത്തോലി മുതല്‍ അയക്കൂറക്ക് വരെ വില വര്‍ദ്ധിച്ചിട്ടുണ്ട്. അയിലയ്ക്കും മത്തിയ്ക്കും കിലോ ഗ്രാമിന് 400 രൂപവരെയെത്തി. ചെമ്മീന് അഞ്ഞുറു രൂപവരെ വിലയെത്തി. അയക്കൂറയുടെ വില ആയിരം രൂപയ്ക്ക് മുകളിലാണ്. അയലയും മത്തിയും പേരിന് മാത്രമാണിപ്പോള്‍ ലഭിക്കുന്നത്. ട്രോളിംഗിന് മുമ്പ് തന്നെ മീനുകള്‍ക്ക് വില വര്‍ധിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങിയതും തൊഴിലാളി ക്ഷാമവും ഇന്ധന ചെലവ് …

വിവാഹം നടക്കാത്തതിലുള്ള മനോവിഷമം; ഓട്ടോ ഡ്രൈവര്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു

തളിപ്പറമ്പ്: വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്തില്‍ യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു. മുയ്യം വരഡൂല്‍ ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപത്തെ കെ.വി.ജിഗേഷ്(38)ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെ മുകള്‍നിലയിലുള്ള കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തളിപ്പറമ്പ് നഗരത്തിലെ ഓട്ടോഡ്രൈവറാണ് ജിഗേഷ്. പള്ളിക്കരവീട്ടില്‍ ഗോവിന്ദന്റെയും ലളിതയുടയും മകനാണ്. സഹോദരങ്ങള്‍: ലിഗേഷ്, ലിജി.

മാള സ്റ്റേഷനിലെ എസ്.എച്ച്.ഒ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

തൃശ്ശൂര്‍: മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ശൂരനാട് സ്വദേശി ആര്‍ രാജേഷ്(45) ആണ് മരിച്ചത്. മാളയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടത്. ഭാര്യയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. അതിനാല്‍ രണ്ട് ദിവസം അവധിയിലായിരുന്നു. ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാവിലെ സ്റ്റേഷനില്‍ എത്താത്തിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ മാനസീക പ്രയാസങ്ങള്‍ അലട്ടിയിരുന്നതായി ആത്മഹത്യക്കുറിപ്പില്‍ സൂചനയുണ്ട്. …

ഹോര്‍മുസിന് സമീപം വാണിജ്യ കപ്പലിന് നേരെ യുഎസ് ആക്രമണം; 3 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

മസ്‌ക്കറ്റ്: ഹോര്‍മുസ് കടലിടുക്കിന് സമീപം ‘സെറ്റബെല്ലോ’ എന്ന ഓയില്‍ ടാങ്കറിന് നേരെ യുഎസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നു ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. മൂന്നു നാവികരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശിലെ ഡിയോറിയ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരും. കപ്പലിലുണ്ടായിരുന്ന 28 ജീവനക്കാരില്‍ 24 പേരും ഇന്ത്യക്കാരായിരുന്നു.രണ്ട് പാകിസ്ഥാനികളും, ഉക്രേനിയന്‍, റഷ്യ രാജ്യത്തുള്ളവരും കപ്പലിലുണ്ടായിരുന്നു. ഹോര്‍മുസ് കടലിടുക്കിന് പുറത്ത് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം …

ഇനി ഉറക്കമില്ലാത്ത രാത്രികള്‍; ഫിഫ ലോകകപ്പിന് ഇന്ന് കിക്ക് ഓഫ്; മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍

ഇരുപത്തിമൂന്നാമത് ഫിഫ ലോകകപ്പിന് ഇന്ന് തുടക്കമാകും. പുല്‍മൈതാനങ്ങളെ തീപിടിപ്പിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. 48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് അമേരിക്കയും മെക്‌സിക്കോയും കാനഡയും വേദിയാകും. മൂന്ന് ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങള്‍ക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയം എന്ന ചരിത്രനേട്ടം ഇതോടെ എസ്റ്റാഡിയോ ആസ്‌ടെക്കയ്ക്ക് സ്വന്തമാകും. ജൂണ്‍ 12 മുതല്‍ …

ചെറുകുന്ന് അന്നപൂര്‍ണ്ണശ്വരി ക്ഷേത്രം പൂജാരി വാഹനാപകടത്തില്‍ മരിച്ചു

പയ്യന്നൂര്‍: ക്ഷേത്രം പൂജാരി വാഹനാപകടത്തില്‍ മരിച്ചു. ചെറുകുന്ന് അന്നപൂര്‍ണ്ണശ്വരി ക്ഷേത്രം കീഴ്ശാന്തി പാലക്കുന്നത്ത് ഇല്ലത്ത് പത്മനാഭന്‍ നമ്പൂതിരി(55) ആണ് മരിച്ചത്. കാങ്കോല്‍ ആലപ്പടമ്പ് കുഞ്ഞിപ്പാറ സ്വദേശിയാണ്. വ്യാഴാഴ്ച പുലര്‍ച്ചേ നാലോടെ കതിരൂവെക്കുംതറയില്‍ വച്ചാണ് അപകടം നടന്നത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷജീന കുന്നത്തില്ലം. മക്കള്‍: ശ്രീരാജ്, ശ്രീനന്ദ(വിദ്യാര്‍ഥി).

എലിവിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൈതക്കാട്ടെ കോളേജ് വിദ്യാർത്ഥിനി മരിച്ചു

കാസർകോട്: എലിവിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൈതക്കാട്ടെ കോളേജ് വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. ചെറുവത്തൂർ കൈതക്കാട് പയ്യങ്കി ബിസ്മില്ല റോഡിൽ താമസിക്കുന്ന അബ്ദു‌ൾ റഹ്മാൻ്റെ മകൾ മുബഷീറ(19)യാണ് മരിച്ചത്. ഈ മാസം രണ്ടിനു പെൺകുട്ടിയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. കൈതക്കാട് അൽ വർദ വുമൺസ് കോളേജിലെ വിദ്യാർത്ഥിനിയാണ്. യു എം ഫാത്തിമയാണ് മാതാവ്. സഹോദരങ്ങൾ: ഫാഇസ, റാഷിദ, സൽമാൻ.

ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി യുഎസ്; ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ, കപ്പലുകൾക്ക് പൂർണ നിരോധനം

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക. തെക്കൻ ഇറാനിലെ സൗത്ത് പാർസ് വാതകപ്പാടത്തെ പെട്രോകെമിക്കൽ പ്ലാൻ്റ് അമേരിക്കൻ സൈന്യം തകർത്തു.  ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ അറിയിച്ചു. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നുവെന്നാണ് ഇറാന്‍ അറിയിച്ചത്. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി.  യുഎസ് …