തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു; 5 പേര്‍ക്ക് രോഗബാധ, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 3 കുട്ടികള്‍ക്കാണ് രോഗബാധ. തോന്നയ്ക്കല്‍, ചാക്ക, പുത്തിന്‍തോപ്പ് എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. മൂന്നുപേരുടെയും നില തൃപ്തികരമാണ്. കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം പിടിപെട്ടത്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരാണ് രണ്ട് പേര്‍. രോഗബാധയേറ്റവര്‍ കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയിലാണ്. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. പരിശോധനകള്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ 3 കുട്ടികള്‍ക്കാണ് രോഗം പടര്‍ന്നത്. രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 43 ആയി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page