തളിപ്പറമ്പ്: വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്തില്‍ യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു. മുയ്യം വരഡൂല്‍ ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപത്തെ കെ.വി.ജിഗേഷ്(38)ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെ മുകള്‍നിലയിലുള്ള കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തളിപ്പറമ്പ് നഗരത്തിലെ ഓട്ടോഡ്രൈവറാണ് ജിഗേഷ്. പള്ളിക്കരവീട്ടില്‍ ഗോവിന്ദന്റെയും ലളിതയുടയും മകനാണ്. സഹോദരങ്ങള്‍: ലിഗേഷ്, ലിജി.







