ഹോര്‍മുസിന് സമീപം വാണിജ്യ കപ്പലിന് നേരെ യുഎസ് ആക്രമണം; 3 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

മസ്‌ക്കറ്റ്: ഹോര്‍മുസ് കടലിടുക്കിന് സമീപം ‘സെറ്റബെല്ലോ’ എന്ന ഓയില്‍ ടാങ്കറിന് നേരെ യുഎസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നു ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. മൂന്നു നാവികരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശിലെ ഡിയോറിയ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരും. കപ്പലിലുണ്ടായിരുന്ന 28 ജീവനക്കാരില്‍ 24 പേരും ഇന്ത്യക്കാരായിരുന്നു.
രണ്ട് പാകിസ്ഥാനികളും, ഉക്രേനിയന്‍, റഷ്യ രാജ്യത്തുള്ളവരും കപ്പലിലുണ്ടായിരുന്നു. ഹോര്‍മുസ് കടലിടുക്കിന് പുറത്ത് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഒമാന്‍ തീരത്ത് പലാവു പതാക ഘടിപ്പിച്ച ‘എംടി സെറ്റെബെല്ലോ’ എണ്ണടാങ്കറിന് നേരെ യുഎസ് ആക്രമണം നടത്തിയത്. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും ഇറാനില്‍ നിന്ന് എണ്ണ കൊണ്ടുപോകുകയായിരുന്നുവെന്നും യുഎസ് സൈന്യം പറഞ്ഞു. കപ്പലില്‍ നിന്ന് 21 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് നാവികരെ കാണാതായതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചിരുന്നു. ഒമാനിസെ സോഹാര്‍ തീരത്തുനിന്നും 20നോട്ടിക്കല്‍ മൈല്‍ ദൂരെ വച്ചായിരുന്നു ആക്രമണം നടന്നത്. ഇവിടെ കപ്പലുകളുടെ പോക്കുവരവിന് യുഎസ് ഉപരോധമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page