കാസർകോട്: നഗരത്തിലെ എ കെ ബ്രദേഴ്സ് വ്യാപാരത്തിൻ്റെ പാർട്ട്ണർ അടുക്കത്ത് ബയലിലെ എ കെ സുൽഫിക്കർ (51) അന്തരിച്ചു. ദേളിയിലെ ഭാര്യയുടെ മാതാവ് ആയിഷ കഴിഞ്ഞ ദിവസം മരണപെട്ടിരുന്നു. ഇതിനെ തുടർന്ന് ഭാര്യ വീട്ടിലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ നെഞ്ച് വേദന അനുഭവപെട്ടതിനേ തുടർന്ന് ദേളിയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. നില ഗുരുതരമായതിനാൽ കാസർകോട് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുൽഫിക്കറിൻ്റെ ആകസ്മിക മരണം എല്ലാവരേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. പരേതരായ എ കെ ഹമീദിന്റെയും മറിയംബിയുടെയും മകനാണ്. ഭാര്യ: റഹ്‌മത്ത്ബിവി. മക്കൾ: അമ്മാൻ, അർമാൻ, അമീൻ.
സഹോദരങ്ങൾ: ഷംസീർ ബാനു , ഷഹനാസ്.







