പയ്യന്നൂര്‍: ക്ഷേത്രം പൂജാരി വാഹനാപകടത്തില്‍ മരിച്ചു. ചെറുകുന്ന് അന്നപൂര്‍ണ്ണശ്വരി ക്ഷേത്രം കീഴ്ശാന്തി പാലക്കുന്നത്ത് ഇല്ലത്ത് പത്മനാഭന്‍ നമ്പൂതിരി(55) ആണ് മരിച്ചത്. കാങ്കോല്‍ ആലപ്പടമ്പ് കുഞ്ഞിപ്പാറ സ്വദേശിയാണ്. വ്യാഴാഴ്ച പുലര്‍ച്ചേ നാലോടെ കതിരൂവെക്കുംതറയില്‍ വച്ചാണ് അപകടം നടന്നത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷജീന കുന്നത്തില്ലം. മക്കള്‍: ശ്രീരാജ്, ശ്രീനന്ദ(വിദ്യാര്‍ഥി).







