മാള സ്റ്റേഷനിലെ എസ്.എച്ച്.ഒ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

തൃശ്ശൂര്‍: മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ശൂരനാട് സ്വദേശി ആര്‍ രാജേഷ്(45) ആണ് മരിച്ചത്. മാളയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടത്. ഭാര്യയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. അതിനാല്‍ രണ്ട് ദിവസം അവധിയിലായിരുന്നു. ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാവിലെ സ്റ്റേഷനില്‍ എത്താത്തിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ മാനസീക പ്രയാസങ്ങള്‍ അലട്ടിയിരുന്നതായി ആത്മഹത്യക്കുറിപ്പില്‍ സൂചനയുണ്ട്. വിവരമറിഞ്ഞ് പൊലീസ് മേധാവി ഉള്‍പ്പെടേയുള്ളവര്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page