ഗ്യാരേജിലും റോഡരികിലും നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ ചെര്‍ക്കളയില്‍ പിടിയില്‍; കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: ഗ്യാരേജിലും റോഡരികിലും നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. ആലമ്പാടി തൈവളപ്പിലെ ഷമീര്‍(50) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്‌കരനഗര്‍, പെര്‍വാഡ് എന്നിവടങ്ങളില്‍ നടന്ന ബാറ്ററി മോഷണ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പെര്‍വാഡിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ട മൂന്നു ലോറികളില്‍ നിന്ന് ബാറ്ററികള്‍ മോഷണം പോയിരുന്നു. സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്‌കര നഗര്‍ എന്നിവടങ്ങളില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറികളില്‍ നിന്നും …