കൊച്ചി: നടി അന്‍സിബക്ക് ‘അമ്മ’ ഷോക്കാസ് നോട്ടീസയച്ചു. സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയും അതിന് വേണ്ടി പലമാധ്യമങ്ങള്‍ക്കും അഭിമുഖം നടത്തിയെന്നുമാരോപിച്ചാണ് സനിമാ താരങ്ങളുടെ സംഘടന കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 17 നു മുമ്പ് മറുപടി നല്‍കണം. അല്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നു നോട്ടീസ് മുന്നറിയിച്ചു. രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്‌നം അതിനു ശ്രമിക്കാതെ പരസ്യമായി സംഘടനയെ പൊതുജനമധ്യത്തില്‍ ആക്ഷേപിക്കുകയായിരുന്നുവെന്ന് നോട്ടീസില്‍ പറയുന്നു.







