എംഡിഎംഎ മയക്കുമരുന്ന് വില്‍പന, കണ്ണൂര്‍ സ്വദേശിയടക്കം മൂന്നുപേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍
മംഗളൂരു: നഗരത്തില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പന നടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശിയടക്കം മൂന്നുപേരെ പാണ്ഡേശ്വര്‍ പോലീസ് പിടികൂടി. തലപ്പാടി സ്വദേശി അബ്ദുള്‍ റവൂഫ് (29), കണ്ണൂര്‍ പാനൂര്‍ സ്വദേശിയും രണ്ടാം ബികോം വിദ്യാര്‍ഥിയുമായ ഉബൈദ് കുന്നുമല്‍ (21), മൂഡിഗെരെ സ്വദേശിയും കോഴിക്കടയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഇര്‍ഷാദ് (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ജെപ്പു കിംഗ്സ് ഗാര്‍ഡിന് സമീപം മയക്കുമരുന്ന് വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടേയാണ് ഇവര്‍ പോലീസിന്റെ വലയിലായത്. പ്രതികളില്‍ നിന്ന് 13,750 രൂപ വിലവരുന്ന 5.071 …