സുഹൃത്തിന്റെ മകളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പീഡനത്തിന് കാവലിരുന്ന് ഭാര്യ

ന്യൂഡല്‍ഹി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്ന പരാതിയില്‍ ഡല്‍ഹിയിലെ വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ കേസ്. കൂട്ടുനിന്ന ഇയാളുടെ ഭാര്യക്കെതിരെയും കേസെടുത്തു. സുഹൃത്തിന്റെ 14 വയസുള്ള മകളെ വര്‍ഷങ്ങളോളം ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്നാണ് ഇയാള്‍ക്കെതിരേ ഉയര്‍ന്ന ആരോപണം. വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ പിതാവ് 2020-ല്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. 2020 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായാണ് പരാതി. ഭാര്യയുടെ സമ്മതത്തോടെ വീട്ടിലിരിക്കേയായിരുന്നു പീഡനം. പെണ്‍കുട്ടി ഗര്‍ഭിണിയായതിന് പിന്നാലെ ഇയാളുടെ ഭാര്യയോട് ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറയുകയും, ഭാര്യ ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് വാങ്ങാന്‍ അവരുടെ മകനോട് ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നിലവില്‍ പെണ്‍കുട്ടി ചികിത്സയിലാണ്. പരാതിയിന്മേല്‍ ഡല്‍ഹി പോലീസ് തുടരന്വേഷണം നടത്തി വരുന്നുണ്ട്. പോക്‌സോ അടക്കം വിവിധ വകുപ്പ് പ്രകാരമാണ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഭാര്യയ്‌ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്ലസ് ടു വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page