ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; ടിക്കറ്റെടുക്കാത്ത യാത്രക്കാരന്‍ കത്തിവീശി

കോഴിക്കോട്: ടിടിഇക്ക് നേരേ വീണ്ടും യാത്രക്കാരന്റെ ആക്രമണം. കുത്തി കൊണ്ടുള്ള ആക്രമണത്തില്‍ ടിടിഇ ഋഷി ശശീന്ദ്രനാഥിനാണ് പരിക്കേറ്റത്. ഇയാളെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. പുലര്‍ച്ചെ രണ്ടിന് ട്രെയിന്‍ വടകരയ്ക്ക് സമീപമെത്തിയപ്പോള്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആള്‍ ടി.ടി.ഇയെ ആക്രമിക്കുകയായിരുന്നു. നേരത്തെ പല സ്റ്റേഷനുകളിലും ഇയാളോട് ഇങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ ഇതിന് തയാറായില്ല. തുടര്‍ന്ന് ഇറങ്ങിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചതോടെ മദ്യലഹരിയിലായിരുന്ന ഇയാള്‍ ടിടിഇക്ക് നേരെ കത്തിവീശുകയായിരുന്നു. ആക്രമണത്തില്‍ ഋഷി ശശീന്ദ്രനാഥിന്റെ കഴുത്തിനാണ് പരിക്കേറ്റത്. പ്രതി ബിജുകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം വനിതാ ടി.ടി.ഇ.യും ട്രെയിനില്‍വെച്ച് യാത്രക്കാരന്റെ ആക്രമണത്തിനിരയായിരുന്നു. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസിലെ ടി.ടി.ഇ.യായ പാലക്കാട് സ്വദേശി രജിതയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. റിസര്‍വേഷന്‍ കോച്ചില്‍ സാധാരണടിക്കറ്റുമായി യാത്രചെയ്തയാളോട് കോച്ചില്‍നിന്ന് മാറിയിരിക്കണമെന്ന് പറഞ്ഞതിനായിരുന്നു ആക്രമണം. സംഭവത്തില്‍ പ്രതിയായ രൈരു(74)വിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page