വീട്ടില്‍ പോകാന്‍ വിട്ടില്ല, അതിജീവിത കേന്ദ്രത്തില്‍ കഴിയുന്ന പോക്സോ കേസില്‍ ഇരയായ 17 കാരി തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: കോതമംഗലത്ത് പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍. ശിശുക്ഷേമ സമിതിവഴി അതിജീവിത കേന്ദ്രത്തില്‍ പുനരധിവസിപ്പിച്ച പെണ്‍കുട്ടിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തരയോടെ ശുചിമുറിയില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശുചിമുറിക്കുള്ളില്‍ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ചാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട പതിനേഴുകാരി തൂങ്ങിയത്. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു ദിവസമായി വീട്ടില്‍പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നതായി ജീവനക്കാര്‍ പൊലിസിനെ അറിയിച്ചു. രണ്ട് മാസംമുമ്പാണ് പെണ്‍കുട്ടിയെ അതിജീവിത കേന്ദ്രത്തില്‍ എത്തിച്ചത്. ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page