ലഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അറ്റോക്ക് ജയിലില്‍ സുരക്ഷിതനല്ലെന്നും വേണ്ടി വന്നാല്‍ വിഷം കൊടുക്കാന്‍ സാധ്യതയുണ്ടെന്നും ഭാര്യ ബുഷ്‌റ ബീവി. മെച്ചപ്പെട്ട സൗകര്യങ്ങളുളള ജയിലിലേക്ക് മാറ്റണമെന്നും ഇവര്‍ പഞ്ചാബ് പ്രവശ്യ ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു. ഇമ്രാനെതിരെ മുമ്പ് രണ്ട് വട്ടം വധശ്രമം ഉണ്ടായിട്ടുണ്ടെന്നും ആ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും ബുഷ്‌റ പറഞ്ഞു. ഇമ്രാനെ റാവല്‍പിണ്ടി അദിയാല ജയിലില്‍ പാര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. ജയിലില്‍ ഏറ്റവും മോശം സാഹചര്യത്തിലാണ് ഇമ്രാനെന്നും ബി ക്ലാസ് സൗകര്യം അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതേ സമയം വീട്ടിലെ വെള്ളവും ഭക്ഷണവും ജയിലില്‍ അനുവദിക്കണമെന്ന് ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫും ആവശ്യപ്പെട്ടു. ഈ മാസം അഞ്ചിനായിരുന്നു തോഷഖാന അഴിമതി കേസില്‍ മൂന്ന് വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഇമ്രാനെ ജയിലില്‍ അടച്ചത്.