ലണ്ടന്‍: ഹെലന്‍ ബെറിമാനും ഭര്‍ത്താവ് സൈമണ്‍ ബെറിമാനുമാണ് ഈ വ്യത്യസ്ത ജീവിത ശൈലി തുടരുന്നവര്‍. ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാനൊരുങ്ങുമ്പോള്‍ മറ്റുള്ളവര്‍ എന്ത് കരുതുമെന്ന് കരുതി അതില്‍നിന്ന് പിന്മാറുന്നവരെ പലരെയും കാണാറുണ്ട്. എന്നാല്‍ ഈ ദമ്പതികള്‍ അങ്ങനെയല്ല. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുകയാണിവര്‍. താനും ഭര്‍ത്താവ് സൈമണ്‍ ബെറിമാനും പൊതുസ്ഥലത്ത് പൂര്‍ണ്ണനഗ്‌നരായി നടക്കുകയാണെന്നാണ് 47കാരി പറയുന്നത്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന്‌തോന്നുമെങ്കിലും സംഭവം സത്യമാണ്. പല കോണില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ മുന്നോട്ടുപോവുകയാണിവര്‍. പ്രകൃതിയില്‍ നഗ്‌നരായിരിക്കുന്നത് എന്നത് വളരെ വിശാലവും ആശ്വാസകരവുമായ ഒരു വികാരമാണെന്നാണ് ഹെലന്‍ പറയുന്നത്. ലോകത്ത് ആശങ്കപ്പെടാന്‍ പലകാര്യങ്ങളുള്ളപ്പോള്‍ പാര്‍ക്കിന്റെ ഒരു കോണില്‍ തങ്ങള്‍ നഗ്‌നരായി സൂര്യനമസ്‌കാരം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടോയെന്നാണ് ഒരു ഷോയില്‍ ഹെലന്‍ ചോദിച്ചത്. നഗ്‌നരായി നടക്കുന്നത് മികച്ച അനുഭവം നല്‍കുന്നതിനാല്‍ യുകെയില്‍ ഇത് നിയമപരമായി തുടരണമെന്നുമാണ് ഹെലന്‍ പറയുന്നത്. ഭര്‍ത്താവും ബാല്യകാല സുഹൃത്തുമായ സൈമണാണ് നഗ്‌നമായ ജീവിതശൈലി ഹെലന് പരിചയപ്പെടുത്തുന്നത്. 2015ല്‍ ഫേസ്ബുക്കിലൂടെവീണ്ടും ബന്ധപ്പെട്ടപ്പോഴായിരുന്നു ജീവിതത്തിലെ ഈ വഴിത്തിരിവ്. കൊവിഡ് ലോക്ക്ഡൗണിന് തൊട്ടുപിന്നാലെയാണ് നഗ്‌നമായ കാല്‍നടയാത്ര സംഘടിപ്പിക്കുക എന്ന ആശയം സൈമണ്‍ മുന്നോട്ടുവയ്ക്കുന്നത്. രണ്ടാമതൊന്ന് ചിന്തിക്കാതെ അതില്‍ പങ്കെടുക്കുകയായിരുന്നെന്നും ഹെലന്‍ പറയുന്നു. രണ്ട് വര്‍ഷത്തിനുള്ളിലാണ് നഗ്‌നതയോടുള്ള സ്‌നേഹം ഹെലനില്‍ വര്‍ധിക്കുന്നത്. ബ്രിട്ടീഷ് ഗ്രാമപ്രദേശങ്ങളിലുടനീളം നഗ്‌ന നടത്തം സംഘടിപ്പിച്ച്് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുകയാണ് നിലവില്‍ ഈ ദമ്പതികള്‍.