തലസ്ഥാനത്ത് ഇതര സംസ്ഥാനക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടാന്‍ സഹായകമായത് സിസിടിവി ദൃശ്യം
തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിക്ക് നേരെ ലൈംഗികാതിക്രമം. തുമ്പയില്‍ നാഗാലാന്റ് സ്വദേശിയായ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടന്നത്. ഒരു സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരിയായ യുവതി ജോലി കഴിഞ്ഞ് രാത്രി താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
യുവതിയെ ബൈക്കില്‍ എത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ നാട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും ഓടിയെത്തി. ഇതോടെ ഇയാള്‍ ബൈക്ക് ഓടിച്ച് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. യുവതിയെ ആക്രമിച്ച മേനംകുളം സ്വദേശി അനീഷിനെ (26) തുമ്പ പോലീസ് പിന്നീട് പിടികൂടി.
സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നേരത്തെയും സമാനമായ ആക്രമണം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.