കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കൾ കടലിൽ വീണ് മരിച്ചു. ബോട്ട് ജെട്ടി പരിസരത്തെ രാജേഷ്(35), ഫിഷറീസ് കടൽ സുരക്ഷാ ഗാർഡ് സനീഷ് (40)എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചു മണിയോടെ നടുവിൽ പള്ളിക്ക് സമീപത്താണ് അപകടം. മീൻ പിടിക്കുന്നതിനിടെ രാജേഷ് കടലിൽ വീഴുകയായിരുന്നു. രാജേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സനീഷും അപകടത്തിൽ പെട്ടത്. നാട്ടുകാരും തീരദേശ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും കടപ്പുറത്ത് എത്തിച്ചത്. ഉടൻ നീലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു. മരണപ്പെട്ടു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കല്ല് കെട്ട് തൊഴിലാളിയായിരുന്നു മരണപ്പെട്ട രാജേഷ്. പരേതനായ മല്ലക്കര ദാമോദരന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ഉമേഷ്, നിഷ, ചിത്ര. തൈക്കടപ്പുറം സ്വദേശി ഭരതന്റെയും പത്മിനിയുടെയും മകനാണ് സനീഷ്. സഹോദരങ്ങൾ: സനീഷ, അനീഷ. മരണപ്പെട്ട ഇരുവരും അവിവാഹിതരാണ്.