മലയാളത്തിന് മാത്രമല്ല തമിഴിലും ഹിന്ദിയിലും എല്ലാം വിജയ യാത്ര തുടരുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. നിലവില്‍ കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടന്‍. അതിന്റെ ഭാഗമായി നല്‍കിയ ഒരഭിമുഖത്തില്‍ തന്നെക്കുറിച്ച് കേട്ട ഗോസിപ്പിനെ കുറിച്ച് നിരാശയോടെ ഡിക്യു പറഞ്ഞതിങ്ങനെ. ‘എന്നെ കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ ഞാന്‍ കേട്ട് ചിരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കേട്ടത്, എന്റെ വാപ്പച്ചി കാശെറിഞ്ഞാണ് സിനിമയില്‍ എനിക്ക് അവസരം വാങ്ങിതരുന്നത് എന്ന രീതിയിലാണ്. ഇത്രയും വര്‍ഷം അഭിനയിച്ചിട്ടും ഞാനിതുവരെ ഒന്നും നേടിയില്ലെ, എന്നെ ഒന്നിനും കൊള്ളില്ലേ എന്നാണ് അപ്പോള്‍ തോന്നിയത്.’ കാശെറിഞ്ഞ് സിനിമയില്‍ അവസരം നേടിത്തരമായാരുന്നെങ്കില്‍ ഞാന്‍ ആരായിരുന്നേനെയെന്നും അങ്ങനെയൊക്കെ അവസരം കിട്ടുമോയെന്നും കിട്ടിയാലും നിലില്‍ക്കാന്‍ കഴിയുമോയെന്നും ദുല്‍ഖര്‍ ചോദിച്ചു. വാപ്പ കാശുകൊടുത്ത് സിനിമയില്‍ അവസരം നേടിത്തരാന്‍ അത്രയും വലിയ കോടീശ്വരന്മാരാണോ ഞങ്ങള്‍ എന്നൊക്കെയാണ് ഗോസിപ്പിനോടുള്ള ദുല്‍ഖറിന്റെ പ്രതികരണം. കാശ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ മുന്‍ഗണനയല്ല. ഒരു നിര്‍മാതാവ് എന്ന നിലയില്‍ നല്ല സിനിമയ്ക്കാണ് ഞാന്‍ എന്നു പ്രാധാന്യം നല്‍കുന്നത്. കാശ് മുന്‍നിര്‍ത്തി സിനിമകള്‍ ചെയ്യാറില്ല. കരിയറിനാണ് പ്രധാനമെന്നും ദുല്‍ഖര്‍ പറയുന്നു. ‘വാപ്പയോട് ഭയങ്കര അസൂയ തോന്നുന്നു. പണത്തിന് വേണ്ടിയോ കരിയറിന് വേണ്ടിയോ ഒന്നുമല്ല വാപ്പ സിനിമകള്‍ ചെയ്യുന്നത്. സിനിമയോടുള്ള ഭ്രാന്തമായ ഇഷ്ടമാണ്. ശരിക്കും ഓരോ സിനിമയും ആസ്വദിച്ച് ചെയ്യുകയാണ് വാപ്പച്ചി. വളരെ റിലാക്സ് ആയിട്ടാണ് സിനിമകള്‍ ചെയ്യുന്നത്. നല്ല നല്ല കഥകളും വാപ്പച്ചിയെ തേടിയെത്തുന്നു- ദുല്‍ഖര്‍ മമ്മുട്ടിയെക്കുറിച്ച് പറഞ്ഞു.’