15,000 രൂപ നല്‍കി നായ കുട്ടിയെ വാങ്ങി, നാലു മാസം കാത്തിരുന്നിട്ടും കുരച്ചില്ല;ഒടുവിൽ മൃഗശാല അധികൃതരെത്തിയപ്പോൾ കണ്ടത് മറ്റൊരു മൃഗത്തെ

നമ്മളില്‍ പലരും വളര്‍ത്തുമൃഗങ്ങളെ ഓമനിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മനുഷ്യനോട് നന്നായി ഇണങ്ങുന്ന മൃഗങ്ങളെയാണ് സാധാരണയായി വളര്‍ത്തുക. ഇവിടെ നായക്കുട്ടിയാണെന്ന് കരുതി വാങ്ങി നാലുമാസം വളര്‍ത്തിയത് കുറുക്കന്‍ കുഞ്ഞിനെ. ചൈനയിലെ ഷാന്‍സി മേഖലയില്‍ ജിന്‍ഷോങ്ങിലാണ് സംഭവം. 15,000 രൂപ കൊടുത്ത് വാങ് എന്ന യുവതിയാണ് കുറുക്കനെ വാങ്ങിയത്. ജാപ്പനീസ് സ്പിറ്റ്‌സ് എന്നയിനം നായ ആണെന്ന് കരുതിയാണ് വാങ്ങിയത്. ജാപ്പനീസ് സ്പിറ്റ്‌സ് ആണെന്ന് പറഞ്ഞാണ് കടക്കാരന്‍ നായയെ വിറ്റത്. എന്നാല്‍ നാല് മാസം കഴിഞ്ഞിട്ടും നായ കുരയ്ക്കുന്നില്ല. മാത്രവുമല്ല നായകളുടെ ശരീരത്തില്‍ കാണുന്നതിനേക്കാള്‍ കട്ടിയുള്ള രോമങ്ങളും ഇതിനുണ്ട്. വാലിനാണെങ്കില്‍ അസാധാരണ നീളവും. പതിയെ ഡോഗ് ഫുഡും കഴിക്കാതെയായതോടെ വാങ്ങിന് സംശയം വര്‍ധിച്ചു. എന്നാല്‍ വളര്‍ത്തുമൃഗത്തിന്റെ സ്വഭാവരീതികളില്‍ സംശയം തോന്നിയ ഇവര്‍ മൃഗശാല അധികൃതരെ സമീപിക്കുകയായിരുന്നു.
അവരോട് കാര്യം പറഞ്ഞപ്പോഴാണ് നായയല്ല കുറുക്കനാണെന്ന് ഇതെന്ന് വാങിന് മനസ്സിലായത്.
അവനെ മൃഗശാല അധികൃതര്‍ക്ക് കൈമാറിയെങ്കിലും നാല് മാസത്തോളം വളര്‍ത്തിയ തന്റെ അരുമയെ കാണാതിരിക്കാന്‍ സാധിക്കാത്തതുകൊണ്ട് വാങ് എന്നും മൃഗശാലയിലേക്ക് പോയി വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page