കോഴിക്കോട്: ക്രഷറിൽ സുരക്ഷാ മുന്നറിയിപ്പായി വച്ച ബോർഡിൽ ഗണപതിയുടെ ചിത്രം പതിച്ചത് വിവാദത്തിൽ. കോഴിക്കോട് മുക്കം
കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കപറമ്പ് ആദംപടിയിൽ പ്രവർത്തിക്കുന്ന സെൽവ ക്രഷറിലാണ് ദയവായി നിങ്ങൾ ഹെൽമെറ്റ് ധരിക്കൂ അല്ലെങ്കിൽ നിങ്ങൾക്ക് എന്നെപ്പോലെ തല മാറ്റിവെക്കാൻ കഴിയില്ല . എന്നെഴുതിയ ഗണപതി ചിത്രത്തോടു കൂടിയ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്. പോസ്റ്റർ വിശ്വാസത്തെ വൃണപ്പെടുത്തുന്നതാണെന്നും ഗണപതിയെ അവഹേളിച്ചു എന്നും ആരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ക്രഷറിലേക്ക് മാർച്ച് നടത്തി. നെല്ലിക്ക പറമ്പിൽ നിന്നും ആരംഭിച്ച മാർച്ച് ക്രഷറിലേക്ക് പോകുന്ന റോഡിൽ പൊലീസ് തടഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് കെ.വി രജീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ സെൽവ ക്രഷറിനെതിരെ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പരാതിയിൽ പോലീസ് അന്വേഷണം നടത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാവുമെന്നും രജീഷ് പറഞ്ഞു . കഴിഞ്ഞ ദിവസം പിരിവിന് എത്തിയ ആളുകളാണ് ബോർഡ് കണ്ടത്. ക്രഷറിൽ പാറപ്പൊട്ടിക്കുമ്പോൾ നൽകേണ്ട മുന്നറിയിപ്പ് ബോർഡിലാണ് ഗണപതിയെ ഉൾപ്പെടുത്തിയത്.
