കാസര്‍കോട്: വീടിനു സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 11,733 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍. ഉപ്പള, പത്വാടി റോഡിലെ കൊണ്ടയൂരിലെ വാടക വീട്ടില്‍ താമസിക്കുന്ന കെ.മുഹമ്മദാ(49)ണ് പിടിയിലായത്. വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാനാണ് ഇവ സൂക്ഷിച്ചിരുന്നതെന്നു സംശയിക്കുന്നു. മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ പി.പി.രജീഷ്, എസ്.ഐമാരായ അന്‍സാര്‍, നിഖില്‍, ഇന്റലിജന്‍സ് ഓഫീസര്‍ പ്രദീഷ് ഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.