8 ലക്ഷത്തിന്‍റെ വിദേശ സിഗററ്റുമായി രണ്ട് പേർ പിടിയിൽ;കസ്റ്റംസ് വലയിൽ ആയത് തായ് ലാൻഡിൽ നിന്ന് എത്തിയവർ

8 ലക്ഷത്തിന്‍റെ വിദേശ സിഗററ്റുമായി രണ്ട് പേർ പിടിയിൽ;

പിടികൂടിയത് തായ് ലാൻഡിൽ നിന്ന് എത്തിയവരെ

ബംഗളൂരു; 8.16 ലക്ഷം രൂപ വിലമതിക്കുന്ന 48,000 സിഗരറ്റ്  കടത്തിയതിന് രണ്ട് പേരെ ബംഗളൂരുവിൽ എയർ കസ്റ്റംസ് അറസ്റ്റ് ചെയ്തു.ഓഗസ്റ്റ് 21 ന് ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്നാണ് സിഗററ്റ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പരിശോധന ഒഴിവാക്കി ഗ്രീൻ ചാനൽ വഴി പുറത്ത്  കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് ഇവരെ തടഞ്ഞത്. ചെക്ക്-ഇൻ ബാഗേജ് പരിശോധിച്ചതിൽ നിന്നാണ് 8.16 ലക്ഷം രൂപ വിലമതിക്കുന്ന 48,000 സിഗരറ്റ് സ്റ്റിക്കുകൾ കണ്ടെടുത്തത്.കസ്റ്റംസ് നിയമമനുസരിച്ച് ഇരുവർക്കുമെതിരെ കേസ്സെടുത്തായി  കസ്റ്റംസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page