ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടവര്‍ക്കെതിരേ നടപടി വരുന്നു; ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച പെരുമ്പാവൂര്‍ സ്വദേശിയ്ക്കെതിരെ കേസ്

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കൊപ്പം പ്രതിയ്ക്കെതിരെ ശരിഅത്തിലെ നിയമ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് അഷ്റഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇയാള്‍ക്കെതിരെ 153, പോക്സോ ആക്ട് എന്നിവ ചുമതിയാണ് കേസ് എടുത്തത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. …

‘മറ്റൊരാളുടെ കൂടെ കഴിഞ്ഞു’  ഗർഭിണിയായ ആദിവാസി യുവതിയെ നഗ്നയാക്കി വലിച്ചിഴച്ചു ഭർത്താവും ബന്ധുക്കളും; പ്രതിഷേധം ശക്തം; മൂന്ന് പേർ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ ഗർഭിണിയായ ആദിവാസി യുവതിയെ മർദിച്ച് തെരുവിലൂടെ നഗ്നയാക്കി നടത്തി. പ്രതാപ്ഗഡ് ജില്ലയിൽ  കഴിഞ്ഞ ദിവസം രാത്രിയാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് 21കാരിയായ യുവതിയെ നഗ്നയാക്കി നടത്തിച്ചത്.മറ്റൊരാളുടെ കൂടെ കഴിഞ്ഞു എന്ന കുറ്റം ചുമത്തിയായിരുന്നു ആൾക്കൂട്ട ആക്രമണം. സംഭവത്തിൽ എട്ടു പ്രതികളെ തിരിച്ചറിഞ്ഞു. മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്..    ആക്രമണ വീഡിയോ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നു. അവിടെനിന്നു ഭർത്താവും ബന്ധുക്കളും ചേർന്നു തട്ടിക്കൊണ്ടു വരികയും കിലോമീറ്ററോളം നഗ്നയാക്കി നടത്തുകയുമായിരുന്നെന്ന് …

ലോണ്‍ ആപ്പ് ചതിച്ചു, വായ്പയെടുത്ത കബഡി താരം ആത്മഹ്യചെയ്തു

മംഗളൂരു: ലോണ്‍ ആപ്പിന്റെ ചതിക്കുഴിയില്‍പെട്ട കബഡി താരം ആത്മഹ്യചെയ്തു. മംഗളൂരു പുതുവെട്ട് കുബാല സ്വദേശിയും കബഡി താരവുമായ സ്വരാജ്(24) ആണ് ജീവനൊടുക്കിയത്. പഴയ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലിയിലാണ് സ്വരാജിനെ കണ്ടെത്തിയത്. തിരിച്ചടവ് വൈകിയതിനെ തുടര്‍ന്നു ആപ്പ് അധികൃതരുടെ പീഡനമാണ് ആത്മഹത്യയ്ക്കുള്ള കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് സ്വരാജ് വായ്പ എടുത്തതായും വിവിധ ഘട്ടങ്ങളിലായി അധിക പണം അടയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതായുള്ള വിവരം സ്വരാജ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ചിരുന്നു. ഒരുപെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് …

ട്രെയിന് നേരെ കല്ലേറ് തുടരുന്നു; കാസർകോട് കുമ്പളക്ക് സമീപം നേത്രാവതി എക്സ്പ്രസ്സിന് നേരെ കല്ലേറ്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കാസർകോട്: സംസ്ഥാനത്ത് ട്രെയിനിന് നേരെ കല്ലേറ്  തുടരുന്നു. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള 16346 നമ്പർ  നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. വെള്ളിയാഴ്ച രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത് എസ്.2 കോച്ചിന് നേരെയുണ്ടായ കല്ലേറിൽ വാതിലിന്‍റെ ഗ്ലാസിന് പൊട്ടലേറ്റു.യാത്രക്കാർക്ക് ആർക്കും പരിക്കില്ല. മംഗളൂരുവിൽ നിന്ന് ആർ.പി.എഫ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.  അടുത്തിടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപകമായി ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. ആഗസ്റ്റ് 16 ന് കണ്ണൂരിൽ വന്ദേ ഭാരതിന് …

ആയിരങ്ങളുടെ പ്രാര്‍ഥനകള്‍ വിഫലമായി; പനിയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാശിനാഥ് യാത്രയായി

കാഞ്ഞങ്ങാട്: ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളും വിഫലമായി. പനിയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന എട്ടുവയസുകാരന്‍ കാശിനാഥ് മരണത്തിന് കീഴടങ്ങി. കാഞ്ഞങ്ങാട് വാഴക്കോട് സ്വദേശി എം.നിതീഷിന്റെയും സംഗീതയുടെയും മകനാണ്. പത്ത് ദിവസം മുമ്പ് പനിയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച കാശിനാഥിനെ അഞ്ചു ദിവസം ചികില്‍സക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ തിരുവോണ ദിവസം വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ കാശിനാഥിനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ അണുബാധ കണ്ടത്തി. നിര്‍ധന കുടുംബ അംഗമായ കാശിനാഥിനെ ജീവിതത്തിലേക്ക് …

മഞ്ചേശ്വരത്ത് വീണ്ടും മദ്യ വേട്ട; കാറിൽ കടത്തുകയായിരുന്ന 432 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി; മദ്യം കടത്തിയ മംഗളൂരു സ്വദേശി പിടിയിൽ

കാസർകോട്:  കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 432 ലിറ്റർ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. മശ്ചേശ്വരം ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യം  കടത്തിയ  മംഗളൂരു ജെപ്പന ഗോരിഗുഡ്ഡ  ലോബോ കോമ്പൗണ്ടിൽ മോനപ്പയുടെ മകൻ ബാലകൃഷ്ണ (50)യെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോട് കൂടി KA 20 MB 3090  നമ്പർ മാരുതി  സ്വിഫ്റ്റ് കാറിലാണ് മദ്യം കൊണ്ട് വന്നത്. 50 കാർഡ് ബോർഡ് ബോക്സുകളിൽ 2400 ടെട്രാ …

ചന്ദ്രയാന്‍റെ വിജയത്തിന് ശേഷം സൂര്യനിലേക്ക് കുതിക്കാൻ ഇന്ത്യ;കൗണ്ട് ഡൗൺ തുടങ്ങി ; പ്രതീക്ഷയും പ്രാർത്ഥനകളുമായി  രാജ്യം

അമരാവതി: ചാന്ദ്ര ദൗത്യം വിജയിച്ചതിന് പിന്നാലെ സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ആദിത്യ എൽ1 പേടകം വിക്ഷേപിക്കാനുള്ള കൗണ്ട്ഡൗൺ തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയിസ് സെന്ററിൽ നിന്നും പിഎസ്എൽവി സി57 റോക്കറ്റിൽ നിന്നും ശനിയാഴ്ച രാവിലെ 11.50ന് ആണ് വിക്ഷേപിക്കുക. വെള്ളിയാഴ്ച 12.10 നാണ് കൗണ്ട്ഡൗൺ തുടങ്ങിയത്. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള എൽ1 (ലഗ്രാഞ്ച് 1) പോയിന്റിലാണ് പേടകം സ്ഥാപിക്കുക. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം, …

സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി  മരിച്ചു

ജിദ്ദ: രണ്ടു മാസം മുമ്പ് ജിദ്ദയില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടില്‍ വച്ചു മരിച്ചു. ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിവന്ന മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി സ്വദേശി പള്ളിപ്പറമ്പന്‍ മന്‍സൂര്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജിദ്ദയിലെ അബുഹുര്‍ കിങ് അബ്ദുള്ള കോംപ്ലക്‌സ് ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടു വന്നത്. എയര്‍ ആംബുലന്‍സില്‍ ദല്‍ഹിയിലെ ബാലാജി ആശുപത്രിയിലെത്തിച്ച് ഒരു …

സംസ്ഥാന അധ്യാപക അവാർഡ്: കാസർകോട് ജില്ലയിൽ നിന്ന് മൂന്ന് പേർ അർഹരായി

കാസർകോട്: സംസ്ഥാന സ്കൂൾ അധ്യാപക അവാർഡ് ജേതാക്കളിൽ മൂന്നുപേർ കാസർകോട് ജില്ലയിൽ ഉള്ളവർ. ആയമ്പാറ ഗവ.യു.പി.സ്ക്കൂൾ ഹെഡ് മാസ്റ്റർ എം.ദിവാകരൻ യു.പി.വിഭാഗത്തിലും ബോവിക്കാനം എയുപി സ്കൂൾ അധ്യാപകൻ കെ.ഉണ്ണികൃഷ്ണൻ നായർ എൽപി വിഭാഗത്തിലും, കമ്പല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ മലയാളം അധ്യാപിക കെ ആർ ലതാ ഭായി ഹൈസ്ക്കൂൾ വിഭാഗത്തിലും സംസ്ഥാന അധ്യാപക അവാർഡിന് അർഹരായി.അവാർഡ് നേടിയ ഉണ്ണികൃഷ്ണൻകവിയും സ്റ്റേറ്റ് റിസോഴ്സ് പേഴ്സണും അദ്ധ്യാപക പരിശീലകനുമാണ്. തുളുനാട് സാഹിത്യവേദിയുടെ കൂർമ്മൻ എഴുത്തച്ഛൻ പുരസ്കാരജേതാവ് കൂടിയാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് …

പേരക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ;  മുത്തച്ഛന്‍ പോക്‌സോ കേസിൽ അറസ്റ്റില്‍

 കണ്ണൂർ: സ്വന്തം  പേരക്കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ മുത്തച്ഛന്‍ പോക്‌സോ കേസിൽ അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 64 കാരനാണ് അറസ്റ്റിലായത്.12 വയസുകാരിയായ കൊച്ചുമകളെയാണ് ഇയാള്‍ പീഡിപ്പിച്ച് രണ്ട് മാസം ഗര്‍ഭിണിയാക്കിയത്. കുട്ടിയിലുണ്ടായ മാറ്റത്തെതുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടബലാൽസംഗം; പീഡിപ്പിക്കാൻ ഒത്താശ ചെയ്ത പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് : സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്  യുവതിയെ ഫ്ലാറ്റിൽ കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിൽ.കോഴിക്കോട്  കാരപ്പറമ്പിലുളള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ  പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂർ  മുണ്ടയാട് സ്വദേശിനിയായ അഫ്സീന. പി.പി.(29)യെ ആണ് കോഴിക്കോട്  ടൗൺ പോലീസ് അസിസ്റ്റ്ന്റ് കമ്മീഷണർ ബിജുരാജ്. പി അറസ്റ്റ് ചെയ്തത്. 2023 മാർച്ച് മാസം ആദ്യമായിരുന്നു പരാതിക്കാസ്പദമായ സംഭവം.  കണ്ണൂരിൽ ജോലി ചെയ്തുവരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം അഫ്സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ …

ഗണേശ ചതുര്‍ത്ഥി; 19ന് കാസർകോട് ജില്ലയിൽ പ്രാദേശിക അവധി

കാസർകോട്: ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ജില്ലയിൽ സെപ്റ്റംബര്‍ 19ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഷെഡ്യൂള്‍ അനുസരിച്ച് പരീക്ഷകൾ നടത്തും.ചിങ്ങ മാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കുന്ന ഉത്സവമാണ് വിനായക ചതുർഥി. ഹിന്ദുക്കളുടെ പ്രധാന ആരാധന മൂർത്തിയായ ഗണപതിയുടെ ജന്മദിനമാണ് ഗണേശ ചതുർത്ഥി.കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിനായക പ്രതിമയുമായി ഘോഷയാത്ര നടത്തിയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. അവസാന ദിവസം പ്രതിമകള്‍ കടലിലും പുഴയിലും നിമഞ്ജനം ചെയ്യുകയാണ് …

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ വാഹനത്തിൽ ഇടിച്ച് മുഖ്യമന്ത്രിയുടെ വ്യൂഹത്തിലെ പൊലീസ് വാഹനം;മനപൂർവ്വമെന്ന് നടൻ ; പൊലീസുകാർ അസഭ്യം പറഞ്ഞെന്നും കൃഷ്ണകുമാർ

പത്തനംതിട്ട: മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മന:പ്പൂർവം കാറിലിടിച്ചതായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പരാതി. താൻ സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടെന്നും വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ പരാതിയിൽ പറയുന്നു. പന്തളം പൊലീസ് സ്റ്റേഷനിലാണ് കൃഷ്ണകുമാർ പരാതി നൽകിയത്. രാവിലെ പന്തളത്തായിരുന്നു സംഭവം. പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഏറ്റവും പിന്നിലായുണ്ടായിരുന്ന പൊലീസിന്റെ സ്ട്രൈക്കർ ഫോഴ്സിന്റെ വാഹനമാണ് കാറിൽ ഇടിച്ചെന്നാണ് കൃഷ്ണകുമാർ ആരോപിക്കുന്നത്. കാറിൽ വാൻ ഇടിപ്പിക്കുകയും …

സീരിയൽ നടി അപർണ നായരുടെ ആത്മഹത്യക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങൾ; ഭർത്താവിന്‍റെ അമിത മദ്യപാനവും കുടുംബ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി;  കടുത്ത നിരാശയിലായിരുന്നു നടിയെന്ന് മൊഴി

തിരുവനന്തപുരം: സീരിയൽ, സിനിമാ നടി അപർണാ നായരുടെ ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബ പ്രശ്നങ്ങളെന്ന് സൂചന.ഭർത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി സഹോദരി പൊലീസിന് മൊഴി നൽകി.ഭർത്താവ് സഞ്ജിത്തിന്‍റെ അമിത മദ്യപാനത്തിലും അവഗണനയിലും അപർണ കടുത്ത നിരാശയിലായിരുന്നെന്നാണ് സഹോദരി മൊഴി നൽകിയത്. നിലവിൽ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസ്സെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനൊടുവിൽ ആത്മഹത്യാ പ്രേരണകുറ്റം ഭർത്താവിനെതിരെ ചുമത്താനിടയുണ്ട്.മരിക്കുന്നതിന് മുൻപ് അമ്മയെ വീഡിയോ കോൾ ചെയ്ത് അപർണ ഭർത്താവുമായുള്ള പ്രശ്നങ്ങൾ സൂചിപ്പിച്ചിരുന്നു. ഭർത്താവിനും രണ്ട് പെൺകുട്ടികൾക്കും ഒപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണ താമസിച്ചിരുന്നത്.അപർണയുടെയും …

പിഞ്ചു കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു ഗുരുതര പരിക്കുകളോടെ അമ്മ ആശുപത്രിയിൽ

തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. കുട്ടി മരിച്ചു. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് രേവതിയിൽ രമ്യ (30) ആണ് മകൻ അഭിദേവുമായി കിണറ്റിൽ ചാടിയത്. രാവിലെ 10 മണിയോടെയാണ് സംഭവം. ഇവർ താമസിക്കുന്ന വാടകവീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവതി കുട്ടിയുമായി ചാടിയത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രണ്ടുപേരെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്ബോഴേക്ക് അഭിദേവ് മരിച്ചിരുന്നു. തലയ്ക്ക് ഗുരുതര പരിക്കുകളോടെ രമ്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് …

കരിപ്പൂരിൽ അറുപതു   ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി; സ്വർണ്ണം കടത്തിയത് കെ.എം.സി.സി ഭാരവാഹിയായ ജീവകാരുണ്യ പ്രവർത്തകൻ   

കോഴിക്കോട്: കരിപ്പൂർ വിമാനതാവളത്തിലൂടെ കടത്താൻ ശ്രമിച്ച 60 ലക്ഷം വിലമതിക്കുന്ന സ്വർണ്ണമിശ്രിതം എയർ കസ്റ്റംസ് പിടികൂടി.വെള്ളിയാഴ്ച രാവിലെ ജിദ്ദയിൽനിന്നും ഇൻഡിഗൊ എയർലൈൻസ് വിമാനത്തിൽ എത്തിയ   തുവ്വൂർ മമ്പുഴ സ്വദേശിയായ   തയ്യിൽ മുനീർബാബു ഫൈസി (39) യിൽ നിന്നുമാണ്  ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച   അറുപതു ലക്ഷം രൂപ വില മതിക്കുന്ന 1167 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ്  ഉദ്യോഗസ്ഥർ  പിടികൂടിയത്. .സൗദിയിൽ കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവർത്തകനുമായി അറിയപ്പെടുന്ന മുനീർബാബു …

എ.ഐ.ടി.യു.സി കാസർകോട് ജില്ലാസമ്മേളനം ഞായറാഴ്ച തുടങ്ങും 

 കാസർകോട്: 2024  ജനുവരി 7, 8, 9 തീയതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള എ.ഐ.ടി.യു.സി  കാസർകോട് ജില്ലാ സമ്മേളനം  ചെറുവത്തൂരിൽ ഞായറാഴ്ച തുടങ്ങും. ശനിയാഴ്ച വൈകുന്നേരം വിളമ്പര ജാഥ നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന്  സി.എച്ച് കൃഷ്ണൻ മാസ്റ്റർ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം  സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി  ഇ  ചന്ദ്രശേഖരൻ എം.എൽ.എ.നിർവഹിക്കും. പി.എ. നായർ, ബങ്കളം കുഞ്ഞികൃഷ്ണൻ, പി.എൻ. അമ്മണ്ണായ എന്നിവർ പ്രസംഗിക്കും. തിങ്കളാഴ്ച രാവിലെ 10 നു പ്രതിനിധി സമ്മേളനം …

ഫര്‍ഹാസിന്റെ അപകടമരണം;  ക്രൈംബ്രാഞ്ച്‌  സംഘം കളത്തൂരില്‍ പരിശോധന നടത്തി ; സംഭവത്തിലുൾപ്പെട്ട പൊലീസുകാരെ സ്ഥലം മാറ്റിയത്‌ കണ്‍ട്രോള്‍ റൂമിലേയ്‌ക്ക്‌

കാസർകോട് : അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ്‌ ഫര്‍ഹാസ്‌ കാറപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചു. കാര്‍ അപകടം നടന്ന കളത്തൂര്‍ പള്ളത്തു ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ട സ്ഥലവും പൊലീസിനെ കണ്ട്‌ ഭയന്നോടിയ പ്രദേശങ്ങളും സന്ദര്‍ശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദ്‌ ഫര്‍ഹാസിന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും മൊഴി  എടുക്കും. ഇതിനിടയില്‍ ഫര്‍ഹാസിന്റെ അപകടമരണം സംബന്ധിച്ച്‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കുടുംബം …