ലോണ്‍ ആപ്പ് ചതിച്ചു, വായ്പയെടുത്ത കബഡി താരം ആത്മഹ്യചെയ്തു
മംഗളൂരു: ലോണ്‍ ആപ്പിന്റെ ചതിക്കുഴിയില്‍പെട്ട കബഡി താരം ആത്മഹ്യചെയ്തു. മംഗളൂരു പുതുവെട്ട് കുബാല സ്വദേശിയും കബഡി താരവുമായ സ്വരാജ്(24) ആണ് ജീവനൊടുക്കിയത്. പഴയ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലിയിലാണ് സ്വരാജിനെ കണ്ടെത്തിയത്. തിരിച്ചടവ് വൈകിയതിനെ തുടര്‍ന്നു ആപ്പ് അധികൃതരുടെ പീഡനമാണ് ആത്മഹത്യയ്ക്കുള്ള കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് സ്വരാജ് വായ്പ എടുത്തതായും വിവിധ ഘട്ടങ്ങളിലായി അധിക പണം അടയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതായുള്ള വിവരം സ്വരാജ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ചിരുന്നു. ഒരുപെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് ഫോട്ടോയും അധികൃതര്‍ അയച്ചിരുന്നു. ആപ്പ് കമ്പനി യുവാവിന്റെ സുഹൃത്തുക്കള്‍ക്കും ഇതുസംബദ്ധിച്ച സന്ദേശങ്ങള്‍ അയച്ചിരുന്നു. ആഗസ്ത് 30 നു സ്വരാജ് 30,000 രൂപ ആപ്പിലൂടെ അടച്ച വിവരവും ഉണ്ട്. പ്രശസ്ത കബഡി താരമായിരുന്ന സ്വരാജ് ഉജിരെയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഉജിരെ പൊലിസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.