‘മറ്റൊരാളുടെ കൂടെ കഴിഞ്ഞു’  ഗർഭിണിയായ ആദിവാസി യുവതിയെ നഗ്നയാക്കി വലിച്ചിഴച്ചു ഭർത്താവും ബന്ധുക്കളും; പ്രതിഷേധം ശക്തം; മൂന്ന് പേർ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ ഗർഭിണിയായ ആദിവാസി യുവതിയെ മർദിച്ച് തെരുവിലൂടെ നഗ്നയാക്കി നടത്തി. പ്രതാപ്ഗഡ് ജില്ലയിൽ  കഴിഞ്ഞ ദിവസം രാത്രിയാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് 21കാരിയായ യുവതിയെ നഗ്നയാക്കി നടത്തിച്ചത്.മറ്റൊരാളുടെ കൂടെ കഴിഞ്ഞു എന്ന കുറ്റം ചുമത്തിയായിരുന്നു ആൾക്കൂട്ട ആക്രമണം. സംഭവത്തിൽ എട്ടു പ്രതികളെ തിരിച്ചറിഞ്ഞു. മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്..

   ആക്രമണ വീഡിയോ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നു. അവിടെനിന്നു ഭർത്താവും ബന്ധുക്കളും ചേർന്നു തട്ടിക്കൊണ്ടു വരികയും കിലോമീറ്ററോളം നഗ്നയാക്കി നടത്തുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവം അന്വേഷിക്കുന്നതിനായി ആറ് പൊലീസ് സംഘങ്ങളെ നിയോഗിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഖേദം രേഖപ്പെടുത്തി. ‘സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിൽ ഇത്തരത്തിലുള്ള ക്രിമിനലുകൾക്ക് സ്ഥാനമില്ല. ഇത്തരം ക്രിമിനലുകൾക്ക് കഠിനമായ ശിക്ഷ തന്നെ നൽകും’’  അശോക് ഗെലോട്ട് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.സംഭവത്തിൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി ആക്രമിച്ച് ബിജെപി രംഗത്തെത്തി. ഗർഭിണിയായ സ്ത്രീയെ നഗ്നയാക്കി നടത്തിച്ച വീഡിയോ സമൂഹമാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടും ഭരണകൂടം ഇതറിഞ്ഞില്ലെന്ന് മുൻ മുഖ്യമന്ത്രി വസുന്ധര രാജെ കുറ്റപ്പെടുത്തി. രാജസ്ഥാനെ നാണക്കേടിലാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ നിന്ന് ദയവ് ചെയ്ത് പിന്മാറണമെന്നും ബിജെപി നേതാവ് അഭ്യർത്ഥിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page