ചന്ദ്രയാന്‍റെ വിജയത്തിന് ശേഷം സൂര്യനിലേക്ക് കുതിക്കാൻ ഇന്ത്യ;കൗണ്ട് ഡൗൺ തുടങ്ങി ; പ്രതീക്ഷയും പ്രാർത്ഥനകളുമായി  രാജ്യം

അമരാവതി: ചാന്ദ്ര ദൗത്യം വിജയിച്ചതിന് പിന്നാലെ സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ആദിത്യ എൽ1 പേടകം വിക്ഷേപിക്കാനുള്ള കൗണ്ട്ഡൗൺ തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയിസ് സെന്ററിൽ നിന്നും പിഎസ്എൽവി സി57 റോക്കറ്റിൽ നിന്നും ശനിയാഴ്ച രാവിലെ 11.50ന് ആണ് വിക്ഷേപിക്കുക. വെള്ളിയാഴ്ച 12.10 നാണ് കൗണ്ട്ഡൗൺ തുടങ്ങിയത്. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള എൽ1 (ലഗ്രാഞ്ച് 1) പോയിന്റിലാണ് പേടകം സ്ഥാപിക്കുക. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് ദൗത്യം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. അതിന് പുറമെ, സൂര്യന്റെ സങ്കീർണമായ പ്രവർത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തെ കുറിച്ച് സുപ്രധാനവിവരങ്ങൾ ലഭ്യമാക്കാനും ഈ ദൗത്യം കൊണ്ട് സാധിക്കുമെന്നാണ് ഇസ്രോ കരുതുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, ആരിക്കാടിയിൽ റോഡരികില്‍ നിന്നു കളഞ്ഞു കിട്ടിയ പഴ്‌സ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായി; മൊഗ്രാല്‍ ഗവ. വി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദന പ്രവാഹം
Scroll to top

You cannot copy content of this page