കോഴിക്കോട് : സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ഫ്ലാറ്റിൽ കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിൽ.കോഴിക്കോട് കാരപ്പറമ്പിലുളള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ അഫ്സീന. പി.പി.(29)യെ ആണ് കോഴിക്കോട് ടൗൺ പോലീസ് അസിസ്റ്റ്ന്റ് കമ്മീഷണർ ബിജുരാജ്. പി അറസ്റ്റ് ചെയ്തത്. 2023 മാർച്ച് മാസം ആദ്യമായിരുന്നു പരാതിക്കാസ്പദമായ സംഭവം. കണ്ണൂരിൽ ജോലി ചെയ്തുവരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം അഫ്സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യാൻ സഹായിക്കുകയായിരുന്നു. തുടർന്ന് യുവതിയെ പീഡിപ്പിച്ചവരോട് പോലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് അഫ്സീനയും ഷമീറും പരാതിക്കാരിയെകൂട്ടി നടക്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെ അന്വേഷണ സംഘം നേരത്തെ കർണ്ണാടയിലെ കുടകിലെ റിസോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു..അവർക്ക് സഹായം ചെയ്ത അഫ്സീനയുടെ സുഹൃത്ത് ഷമീർ കുന്നുമ്മലിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ സാബുനാഥ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ ബിജുമോഹൻ. കെ.കെ, ദീപ്തിഷ് കെ.പി , അസിസ്റ്റ്ന്റ് കമ്മീഷണറുടെ ക്രൈം സ്കാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത്. സി.കെ എന്നിവരാണ് ഉണ്ടായിരുന്നത്