കാഞ്ഞങ്ങാട്: ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളും വിഫലമായി. പനിയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന എട്ടുവയസുകാരന്‍ കാശിനാഥ് മരണത്തിന് കീഴടങ്ങി. കാഞ്ഞങ്ങാട് വാഴക്കോട് സ്വദേശി എം.നിതീഷിന്റെയും സംഗീതയുടെയും മകനാണ്. പത്ത് ദിവസം മുമ്പ് പനിയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച കാശിനാഥിനെ അഞ്ചു ദിവസം ചികില്‍സക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ തിരുവോണ ദിവസം വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ കാശിനാഥിനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ അണുബാധ കണ്ടത്തി. നിര്‍ധന കുടുംബ അംഗമായ കാശിനാഥിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ നാട്ടിലെയും വിദേശത്തെയും മറ്റു സുമനസ്സുകളുടെ സഹായം തേടി വരുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി വിടപറഞ്ഞത്. വാഴക്കോട് ഗവ.എല്‍ പി സ്‌കൂളിലെ മൂന്നാം കാസ് വിദ്യാര്‍ത്ഥിയാണ്. കാര്‍ത്തിക സഹോദരിയാണ്. ശനിയാഴ്ച രാവിലെ കോട്ടപ്പാറ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം നടക്കും.