കാസർകോട്: സംസ്ഥാന സ്കൂൾ അധ്യാപക അവാർഡ് ജേതാക്കളിൽ മൂന്നുപേർ കാസർകോട് ജില്ലയിൽ ഉള്ളവർ. ആയമ്പാറ ഗവ.യു.പി.സ്ക്കൂൾ ഹെഡ് മാസ്റ്റർ എം.ദിവാകരൻ യു.പി.വിഭാഗത്തിലും ബോവിക്കാനം എയുപി സ്കൂൾ അധ്യാപകൻ കെ.ഉണ്ണികൃഷ്ണൻ നായർ എൽപി വിഭാഗത്തിലും, കമ്പല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ മലയാളം അധ്യാപിക കെ ആർ ലതാ ഭായി ഹൈസ്ക്കൂൾ വിഭാഗത്തിലും സംസ്ഥാന അധ്യാപക അവാർഡിന് അർഹരായി.
അവാർഡ് നേടിയ ഉണ്ണികൃഷ്ണൻ
കവിയും സ്റ്റേറ്റ് റിസോഴ്സ് പേഴ്സണും അദ്ധ്യാപക പരിശീലകനുമാണ്. തുളുനാട് സാഹിത്യവേദിയുടെ കൂർമ്മൻ എഴുത്തച്ഛൻ പുരസ്കാരജേതാവ് കൂടിയാണ്.
ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ, വായനശാല പ്രവർത്തകൻ, അധ്യാപകൻ തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ് ദിവാകരൻ.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സൗദി നവോദയയുടെ പ്രഥമ കോടിയേരി ബാലകൃഷ്ണൻ സ്മാരക പുരസ്കാരവും ദിവാകരൻ മാസ്റ്ററെ തേടിയെത്തിയത്. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ലതാ ഭായി നടത്തിയ മികവുറ്റ പ്രവർത്തനവും ഡി പി ഇ പി വിദ്യാഭ്യാസ പ്രവർത്തനവും ദേശീയ ശ്രദ്ധ നേടി. സ്കൂൾ മാസിക പൊലികയുടെ ചീഫ് എഡിറ്ററായിരുന്നു. ട്രാഫിക് ബോധവൽക്കരണമായ വഴി കണ്ണിന് ജില്ലാ തല പുരസ്ക്കാരവും കമ്പല്ലൂർ സി ആർ സി യുടെ മികച്ച അധ്യാപികയുള്ള മാത്യു മാഞ്ഞൂർ പുരസ്കാരവും നേടി.